ആലപ്പുഴ നഗരസഭാംഗങ്ങൾ പങ്കെടുക്കും

ആലപ്പുഴ ∙ റൺ കേരള റണ്ണിൽ മുഴുവൻ നഗരസഭാ കൗൺസിൽ അംഗങ്ങളും പങ്കെടുക്കും.നഗരസഭാധ്യക്ഷ മേഴ്സി ഡയാന
മാസിഡോയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് ഈ തീരുമാനം.കേരളത്തിന്റെ കായിക പ്രതീക്ഷകൾക്ക് നിറം പകരുന്ന ദേശീയ െഗയിംസിന് ആതിഥ്യം വഹിക്കുന്ന ആലപ്പുഴയ്ക്ക് റൺ കേരള റൺ ആവേശം പകരുമെന്നു മേഴ്സി ഡയാന മാസിഡോ പറഞ്ഞു. ഇഎംഎസ് സ്റ്റേഡിയത്തിൽ നിന്നു മുനിസിപ്പൽ ടൗൺ ഹാളിലേയ്ക്ക് നടക്കുന്ന ജില്ലാതല കൂട്ടയോട്ടത്തിലാണ്
നഗരസഭയിലെ 52 കൗൺസിലർമാരും പങ്കാളികളാകുക

കറ്റാനത്ത് കൂട്ടയോട്ടം
കറ്റാനം ∙ റൺ കേരള റണ്ണിന്റെ വിളംബരമായി കറ്റാനം മോഡൽ പബ്ളിക് സ്കൂളിലെ വിദ്യാർഥികൾ കൂട്ടയോട്ടം നടത്തി. കെപിറോ
ഡിൽ ഭരണിക്കാവ് േകായിക്കൽ മാർക്കറ്റിൽ തുടങ്ങിയ കൂട്ടയോട്ടം സ്കൂൾ മാനേജർ കെന്നിഫിലിപ്പ് ജോൺസ് ഫ്ളാഗ് ഓഫ് ചെയ്തു.
പ്രിൻസിപ്പാൾ റജി തോമസ്, വൈസ് പ്രിൻസിപ്പാൾ അജിത,അധ്യാപകരായ അജിമോൾ, പ്രീത,മെർലിൻ, സജില എന്നിവർ നേതൃത്വം നൽകി.