സൗജന്യ ചിത്രങ്ങളുമായി ഫോട്ടോഗ്രാഫർമാർ

ആലപ്പുഴ ∙ ദേശീയ ഗെയിംസിനെ വരവേൽക്കാൻ സംഘടിപ്പിക്കുന്ന റൺ കേരള റണ്ണിൽ എല്ലാ കേന്ദ്രങ്ങളിലും ഓൾ കേരള ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷൻ സൗജന്യമായി ഫോട്ടോകൾ എടുത്തു നൽകുമെന്ന് ജില്ലാ പ്രസിഡന്റ് സി സി ബാബു, സെക്രട്ടറി സാനു ഭാസ്കർ, ട്രഷറർ വിഎച്ച് സുഖാദിയാ ദാസ് എന്നിവർ അറിയിച്ചു.കൂട്ടയോട്ടത്തിലും കഴിയുന്നത്ര ഫോട്ടോഗ്രാഫർമാർ പങ്കെടുക്കുമെന്ന് അവർ പറഞ്ഞു

അർജുന താരം ഓടും
കുട്ടനാട് ∙ അർജുന അവാർഡ് ജേതാവും രാജ്യാന്തര നീന്തൽ താരവുമായ സജി തോമസ് റൺ കേരള റണ്ണിൽ പങ്കെടുക്കും.
മങ്കൊമ്പ് തെക്കേക്കരയിലാവും അദ്ദേഹം ഓടുക. ദേശീയ ഗെയിംസിന്റെ തുഴച്ചിൽ മത്സരത്തിലെ ഉദ്യോഗസ്ഥ സംഘത്തിൽ അംഗവുമാണ് അദ്ദേഹം.

ഓടാൻ ഒളിംപ്യനും
ഹരിപ്പാട് ∙ റൺ കേരള റണ്ണിൽ ഒളിംപ്യൻ അനിൽകുമാർ പങ്കെടുക്കും. സ്വദേശമായ ഹരിപ്പാട്ടാവും അദ്ദേഹം ഓട്ടത്തിൽ
ചേരുക. 17 നു നഗരത്തിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ദീപശിഖാ പ്രയാണവും നടക്കും.ടൗൺഹാൾ ജംക് ഷനിൽ നിന്ന് ആരംഭി
ക്കുന്ന പ്രയാണം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം സമാപിക്കും.അദ്ദേഹം പരിശീലനം നൽകി വരുന്ന നൂറ്റൻപതോളം
കായിക താരങ്ങൾ പങ്കെടുക്കും.


റേഷൻവ്യാപാരികൾ ഓട്ടത്തിന്
കുട്ടനാട് ∙ സംസ്ഥാനത്തെ റേഷൻ വ്യാപാരികളും ജീവനക്കാരും റൺ കേരള റണ്ണിൽ അണി ചേരുമെന്ന് ഓൾ കേരള റേഷൻ റീട്ടെയിൽ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് കാവനാട് അറിയിച്ചു.