സൈനികരുടെ കൂട്ടയോട്ടം നാടിന് ആവേശമായി

ചാരുംമൂട് ∙ റൺ കേരള റണ്ണിന് അഭിവാദ്യം അർപ്പിച്ച് ഇൻഡോ -ടിബറ്റൻ ബോർഡർ പൊലീസ് നടത്തിയ കൂട്ടയോട്ടം ആവേശകരമായി. 27-ാം ബറ്റാലിയൻ നൂറനാട് ക്യാംപിലെ അഞ്ഞൂറോളം സൈനികരാണു കൂട്ടയോട്ടം നടത്തിയത്. കാടെിക്കുന്നിൽ സുരേഷ് എം പി, ഐടിബിപി സബ് ഇൻസ്പെക്ടർ ടി.ബി. സുരേഷിനു പതാക കമൈാറി. സബ് ഇൻസ്പെക്ടർമാരായ ടി.വി. സുരേഷ്, പ്രമോദ്, ക.സെി.എസ്. നായർ, രോഹിത് എന്നിവർക്കു പിന്നാലെ മറ്റു സൈനികർ നിരന്നു. കൂട്ടയോട്ടത്തിനു വേണ്ടി പൊലീസ് ഗതാഗതം നിയന്ത്രിച്ചു നൽകി. ചാരുംമൂട് മുതൽ നൂറനാട്ഐടിബിപി ക്യാംപ് വരെ മൂന്നു കിലോമീറ്റർ ദൂരം പട്ടാളച്ചിട്ടയോടെ യൂണിഫോമിൽ ഐടിബിപി ഭടന്മാർ നടത്തിയ കൂട്ടയോട്ടം കാണാനും ആഭിവാദ്യമർപ്പിക്കാനുംറോഡിന്റെ ഇരുവശവും ധാരാളം പേർ കാത്തു നിന്നിരുന്നു.