ഓടും, ഓട്ടോയ്ക്കു പുറത്തേക്ക്...

ഓട്ടോയ്ക്ക് ഓട്ടമുണ്ടെങ്കിലും ഇല്ലെങ്കിലും 20നു രാവിലെ കൂട്ടയോട്ടത്തിനു താനുണ്ടെന്ന് ഓട്ടോറിക്ഷ ഡ്രൈവർ സാജൻ ജോസഫ്. കാമ്മൊടി ജംകക്ഷനിലെ ഓട്ടോറിക്ഷ സ്റ്റാൻഡിലെ ഡ്രൈവറായ സാജൻ ഒപ്പമുള്ള ഡ്രൈവർമാരെയും കൂട്ടിയാകും ഓട്ടത്തിൽ പങ്കെടുക്കുക. റൺ കേരള റൺ വെറുമൊരു കൂട്ടയോട്ടമല്ല, ഒരു ഓട്ടോറിക്ഷയ്ക്കുള്ളിൽ യാത്രക്കാർ ചേർന്നിരിക്കുന്നതു പോലെയുള്ള ആത്മബന്ധം സൃഷ്ടിക്കാൻ കൂട്ടയോട്ടത്തിനും കഴിയുമെന്നു സാജനും സുഹൃത്തായ സതീഷും വിശ്വസിക്കുന്നു.