ഇതും രാജ്യസേവനം

രാജ്യരക്ഷയ്ക്ക് അതിർത്തിയിൽ തോക്കുപിടിച്ചു കാവലിരുന്നതു പോലെയുള്ള അനുഭവമാണു ദേശീയ െഎക്യത്തിനായി ൈകകൾ കാർത്തേുപിടിച്ച് ഓടുമ്പോൾ ഉണ്ടാകുകയെന്നു ജില്ലാ സൈനികക്ഷേമ ഓഫിസർ എം.ആർ. ഡേവിസ് പറയുന്നു. പട്ടാളത്തിൽ നിന്നു പിരിഞ്ഞശേഷം പട്ടാളക്കാരുടെ ക്ഷേമത്തിനുവേണ്ടിയുള്ള പ്രസ്ഥാനത്തിന്റെ ഭാഗമായെങ്കിലും രാജ്യത്തിനുവേണ്ടി ഒന്നിച്ചു പ്രവർത്തിക്കാനുള്ള അവസരമുണ്ടായിട്ടില്ല. ഇപ്പോൾ ദേശീയ ഗെയിംസിന്റെ ഭാഗമായി കേരളം രാജ്യത്തിനുമുന്നിൽ ഐμ്യത്തിന്റെ പുതിയ മാതൃക കാട്ടുകയാണ്. അതിൽ പങ്കാളിയാവുകയെന്നതു കടമയാണെന്നാണു സൈനിക ക്ഷേമ ഓഫിസിലെ ജീവനക്കാരുടെയും പക്ഷം..