പണി നിർത്തി ഓടും

മൽസ്യബന്ധനത്തിനു താൽക്കാലികാവധി നൽകി കൂട്ടയോട്ടത്തിലൂടെ ചരിത്രത്തിന്റെ ഭാഗമാകാനാണു തന്റെയും സുഹൃത്തുക്കളുടെയും തീരുമാനമെന്നു ചെത്തി കടപ്പുറത്തെ മൽസ്യബന്ധനതൊഴിലാളിയായ വാലയിൽ പി.എ. ജോസഫ് പറയുന്നു. ഒന്നിച്ചു കടലിൽപോകുന്നതാണു ഞങ്ങൾ കാണുന്ന ഏറ്റവും വലിയ കൂട്ടായ്മ. അതിനെ വെല്ലുന്നതാകും കരയിൽ 20നു നടക്കുന്ന കൂട്ടയോട്ടം. അതിന്റെ ഭാഗമാകാതെ മാറി നിൽക്കാൻ ഞങ്ങൾക്കെങ്ങനെ കഴിയും? - ജോസഫ് ചോദിക്കുന്നു..