െകാടിയേതായാലും മനസ്സ് ഓട്ടത്തിൽ

റൺ കേരള റൺകൂട്ടയോട്ടത്തിൽ പങ്കെടുക്കാനുള്ള ആവേശത്തിലാണു മാക്കേക്കവല ജംക് ഷനിലെ ചുമട്ടുതൊഴിലാളികൾ. അന്നേ ദിവസം പണി മാറ്റിവച്ചും ഓടാൻ തയാറാണെന്നു തൊഴിലാളികളായ വി. വാമനൻ, ആർ. രമേശൻ, എ. മണിയപ്പൻ, സാബു തുണ്ടുചിറ, സുരേഷ് പോളക്കാട് തുടങ്ങിയവർ പറയുന്നു. വിവിധ യൂണിയനിൽപെട്ടവരാണെങ്കിലും െകാടിയുടെ നിറം നോക്കാതെ റൺ കേരള റൺ െകാടിയുടെ കീഴിൽ ഇവർ അണിനിരക്കും.