കണ്ണു െകട്ടി കാർ യാത്ര വിസ്മയമായി

ഹരിപ്പാട്: റൺ കേരള റൺ പ്രചാരണത്തിന്റെ ഭാഗമായി യുവമാന്ത്രിക അമ്മു കണ്ണു കെട്ടി കാറോടിച്ചു വിസ്മയമായി. റോഡ് സുരക്ഷയിലും ഉൗന്നൽ നൽകി നടത്തിയ പരിപാടിയിൽ മോട്ടോർ വാഹന വകുപ്പും കാർത്തികപ്പള്ളി താലൂക്കിലെ ഡ്രൈവിങ് സ്കൂളുകളും സഹകരിച്ചു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു തെക്കു മുതൽ ചേപ്പാട് എൻടിപിസി ജംക് ഷൻ വരെ അഞ്ചു കിലോമീറ്റർ ദൂരമാണ് ഓടിച്ചത്. മന്ത്രി രമേശ് ചെന്നിത്തല കറുത്ത തുണി കൊണ്ടു കണ്ണുകെട്ടിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ് സംബന്ധിച്ചു. എൻടിപിസി ജംക് ഷനിൽഎത്തിയപ്പോൾ കായംകുളം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എം.ജി. മനോജ്,എസ്.എൻ. ശിവകുമാർ എന്നിവർ ചേർന്നു കറുത്ത തുണി അഴിച്ചുമാറ്റി. ജോയിന്റ് ആർടിഒ ഷാജിഎം. പണിക്കർ അമ്മുവിന് ഉപഹാരം മ്മാനിച്ചു.എഎംവിഐ ഷമീർ, മോട്ടോർവാഹന വകുപ്പ് ഓഫിസ് പബ്ലിക് റിലേഷൻ ഓഫിസർ വി. പ്രഭാകരൻ, ഡ്രൈവിങ് സകൂൾ പ്രതിനിധികളായ സുധീർ, ഹാഷിർ എന്നിവർ പ്രസംഗിച്ചു.