കൂട്ടയോട്ടത്തെ വരവേൽക്കാൻ നാടാകെ പരിപാടികൾ

> മാവേലിക്കര എ.ആർ.സ്മാരകത്തിന്റെ നേതൃത്വത്തിൽ ഇന്നു റൺ കേരള റണ്ണിനു ചിത്രങ്ങളിലൂടെ ആശംസ നേരും. രാവിലെ 9.30നു െകഎസ്ആർടിസി ബസ് സ്റ്റേഷനു സമീപം ക്രമീകരിക്കുന്ന കാൻവാസിൽ ചിത്രമെഴുതിയാണു പരിപാടി. രവിവർമ്മ ഫൈൻ ആർട്സ് കോളജ് പ്രഫ.ടെൻസിങ് ഉദ്ഘാടനം ചെയ്യുമെന്നു സ്മാരക സെക്രട്ടറി അനി വർഗീസ് അറിയിച്ചു.

> മാവേലിക്കര പീസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നമായ അമ്മുവിന്റെ തെർമോക്കോളിൽ തീർത്ത രൂപവുമായി ഇന്നു സ്കൂളുകളിൽ സന്ദേശയാത്ര നടക്കും. രാവിലെ ഒൻപതിനു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗം കെ.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്യും. ബിജു ജോസഫ് ആണു രൂപം നിർമിച്ചത്.

> വെട്ടിയാർ മുസ്ലിംഅസോസിയേഷൻ, ശ്രീ സായിപബ്ലിക് സ്കൂൾ എന്നിവയുടെ നേതൃത്വത്തിൽ സന്ദേശ റാലി ഇന്നു നടക്കും. രാവിലെ 10നു കൊച്ചാലുംമൂട് ജംക് ഷനിൽ ആർ.രാജേഷ് എംഎൽഎ റാലിഫ്ലാഗ് ഓഫ് ചെയ്യുമെന്ന് അസോസിയേഷൻ ചെയർമാൻനൗഷാദ് മാങ്കാംകുഴി അറിയിച്ചു.

> മൗണ്ടനീയറിങ് ജില്ലാ അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് ഒന്നിനു 100 കായിക താരങ്ങളുടെ കൂട്ടയോട്ടം പനച്ചമൂട് മുതൽ തട്ടാരമ്പലം വരെ നടക്കും. ജില്ലാ പ്രസിഡന്റ് എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും.

> തഴക്കര എംഎസ് സെമിനാരി ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ഇന്നു മൂന്നിനു തഴക്കരകരയംവട്ടം ജംക് ഷനിൽ ചെണ്ടമേളം അവതരിപ്പിക്കും.

> മുട്ടാർ സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ഇന്ന് 2.30 നു കിടങ്ങറ — നീരേറ്റുപുറം റോഡിൽ സെന്റ് ജോർജ് പള്ളിക്കു സമീപം മനുഷ്യ പിരമിഡ് നിർമിക്കും മാനേജർ ഫാ.സെബാസ്റ്റ്യൻ മണ്ണാംതുരുത്തിൽ ഉദ്ഘാടനം നിർവഹിക്കും.

> നാളെ രാവിലെ 8.30ന് അർത്തുങ്കൽ പൊലീസും സ്റ്റുഡന്റ് പൊലീസ് െകഡറ്റുകളും സംയുക്തമായി കടപ്പുറത്തു നിന്ന് അർത്തുങ്കൽ ബസിലിക്ക ജംക് ഷനിലേക്കു കൂട്ടയോട്ടം നടത്തുമെന്ന് എസ്ഐ കെ.പി.വികമ്രൻ പറഞ്ഞു.

> എടത്വ സെന്റ് അലോഷ്യസ് ഹൈസ്കൂൾ വിദ്യാർഥികൾ ഇന്നു കായിക മന്ത്രിക്ക് 1000ആശംസ കത്തുകൾ അയയ്ക്കും. പ്രധാന അധ്യാപകൻ ബേബി ജോസഫ് ഉദ്ഘാടനം ചെയ്യും.

> ആനപ്രമ്പാൽ മാർത്തോമ്മ ഇംഗ്ലിഷ് മീഡിയം സ്കൂളും ഇടവകയും ചേർന്നു ചുവർ ചിത്രരചന നടത്തും രാവിലെ 10ന് ഇടവക വികാരി റവ. െക.ഇ.വർഗീസ് ഉദ്ഘാടനം ചെയ്യും.

> വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ എടത്വ ടൗണിൽ വിളംബര ഐക്യ ദാർഢ്യ പ്രകാശറാലി നാളെ നാലിനു സംഘടിപ്പിക്കുമെന്നു പ്രസിഡന്റ് ഒ.വി.ആന്റണി അറിയിച്ചു.

> ചെറുകര എസ്എൻഡിപിയുപി സ്കൂളിൽ ഇന്നു മൂന്നിനു ദീപം തെളിക്കും. 35—ാമത് ദേശീയഗെയിംസിനെ അനുസ്മരിച്ചു 35 നിലവിളക്കുകളും തെളിക്കും.സ്കൂൾ മാനേജർ ശിവദാസ് ആതിര ഉദ്ഘാടനം ചെയ്യും.

> കുട്ടനാട് ലയൺസ് ക്ലബ് പ്രവർത്തകർ ഇന്നു 10നു മങ്കൊമ്പ് തെക്കേക്കര ജംക് ഷനിൽ കൂട്ടയോട്ടം നടത്തും.

> ലജ്നത്തുൽ മുഹമ്മദിയ്യ ഹയർ സെക്കൻഡറി സ്കൂൾ നാഷനൽ സർവീസ് സ്കീം ഇന്നു വിളംബര റാലി നടത്തും. രാവിലെ പത്തിനു മാനേജർ എ.എം. നസീർ ഉദ്ഘാടനം ചെയ്യും. എക്സൈസ് ഡപ്യൂട്ടി കമ്മിഷണർ സുരേഷ് റിച്ചാർഡ് ഫ്ലാഗ് ഓഫ് ചെയ്യും.

> പൂങ്കാവ് പള്ളിയുടെ നേതൃത്വത്തിൽ നാളെ വിളംബര ദീപങ്ങൾ തെളിക്കും. രാത്രി ഏഴിനുപള്ളി മുതൽ ദേശീയപാത വരെയുള്ള പ്രധാന വീഥിയിലാണു ദീപം തെളിക്കുക. വികാരി ഫാ.ഷൈജു പര്യാത്തുശേരി പ്രഥമദീപം തെളിക്കും.

> ഓൾ കേരള ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നാളെ രാവിലെ10.30നു വിളംബര റാലി നടക്കുമെന്നു പ്രസിഡന്റ് ജോസുകുട്ടി ജോസഫും സെക്രട്ടറിഎൻ. ശ്രീകുമാറും അറിയിച്ചു.

> തുറവൂർ ടിഡി ടിടിഎയിലെ കുരുന്നുകൾ സംഘടിപ്പിക്കുന്ന ദീപശിഖാ പ്രയാണവും സൈക്കിൾ റാലിയും രാവിലെ 10.30ന്എ.എം. ആരിഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും.

> പള്ളിത്തോട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ വിദ്യാർഥികൾ സ്കൂൾ മുറ്റത്ത് ഇന്നു റൺ കേരള റൺ ലോഗോരൂപം തീർക്കും.

> യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ 19ന് ആലപ്പുഴ നഗരത്തിൽ വിളംബര റാലിനടത്തും. മൂന്നിനു കലക്ടറേറ്റ്
േകാംപൗണ്ടിൽ നിന്നാരംഭിച്ചു നഗരം ചുറ്റി കലക്ടറേറ്റ് അങ്കണത്തിൽ തിരിച്ചെത്തും.

> ഹരിപ്പാട് സാംസ്കാരിക സമന്വയ വേദി ഇന്നു നാലിനു കച്ചേരി ജംക് ഷനിൽ തിരുവാതിരയും കലാസംഗമവും നടത്തും.ബി. രാജശേഖരൻ ഉദ്ഘാടനംചെയ്യും. മുഞ്ഞിനാട്ടു രാമചന്ദ്രൻ അധ്യക്ഷത വഹിക്കും.

> തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് ആത്മവിദ്യാ സംഘം ഗവൺമെന്റ് എൽപി സ്കൂളിലെ വിദ്യാർഥികൾ ഇന്നു 10നു വിളം
ബര റാലി നടത്തും.

> ചെങ്ങന്നൂർ : റൺ കേരള റണ്ണിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊഴുവല്ലൂർ സെന്റ് തോമസ് എൻജിനീയറിങ് കോളജിന്റെ നേതൃത്വത്തിൽ ഇന്നു മൂന്നിന് റയിൽവേസ്റ്റേഷനിൽ നിന്ന് ആഞ്ഞിലിമൂട് ജംക് ഷൻ വരെഎംസി റോഡിൽ കൂട്ടയോട്ടം നടത്തും. ആർഡിഒടി.ആർ.ആസാദ് ഫ്ലാഗ് ഓഫ് ചെയ്യും.