ഓട്ടത്തിന് എന്റെ ചിത്രം

മാവേലിക്കര : എ.ആർ സ്മാരകം റൺ കേരള റണ്ണിന് എന്റെയൊരു ചിത്രം പരിപാടി നടത്തി. െകഎസ്ആർടിസി ബസ് സ്റ്റേഷനു സമീപം ക്രമീകരിച്ച കാൻവാസിൽ ചിത്രമെഴുതിയാണ് ആശംസ നേർന്നത് .രവിവർമ ഫൈൻ ആർട്സ് കോളജ് പ്രിൻസിപ്പൽ പ്രഫ.ടെൻസിങ് ജോസഫ് ഭാഗ്യചിഹ്നം അമ്മുവിന്റെ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. എ.ആർ സ്മാരക സെക്രട്ടറി അനി വർഗീസ് അധ്യക്ഷത വഹിച്ചു. പ്രഫ. വി.സി. ജോൺ,സമിതി അംഗങ്ങളായ വി.പി.ജയചന്ദ്രൻ, ജോർജ് തഴക്കര,ആർട്ടിസ്റ്റ് ചന്ദ്രശേഖരൻ, ഗിരീഷ് തഴക്കര, മനു ദാനിയേൽ,സുജിത്, ഓമനക്കുട്ടൻ, അലക്സ് പുന്നമ്മൂട്, സജി, രവി വർമ ഫൈൻ ആർട്സ് കോളജിലെ
വിദ്യാർഥികൾ തുടങ്ങിയവരും ചിത്രങ്ങൾ വരച്ചു.

ദീപം തെളിക്കൽ
കുട്ടനാട് ∙ ചമ്പക്കുളം സെന്റ്മേരീസ് എൽപി സ്കൂളിൽ കുട്ടികളും അധ്യാപകരും ചേർന്നു ദീപം തെളിച്ചു. സ്കൂൾ അങ്കണത്തിലായിരുന്നു ചടങ്ങ്. ഹെഡ്മാസ്റ്റർ ജോസ് കുര്യാക്കോസ്ഉദ്ഘാടനം ചെയ്തു.


ബാനർ ചിത്രരചന
അമ്പലപ്പുഴ ∙ സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ സഹകരണത്തോടെ അമ്പലപ്പുഴ ഗവ. കോളജിൽ ബാനർ ചിത്രരചന നടത്തി. പ്രിൻസിപ്പൽ പ്രഫ.ടി. സനൽകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ. െക.എൽ. ഷീല, യുവജന ക്ഷേമ ബോർഡ് ജില്ലാ പ്രോഗ്രാം ഓഫിസർ വി. ദിൽജിത്ത്, യൂണിയൻ ചെയർമാൻആർ. ഗോകുൽ, അധ്യാപകരായ ഡോ. സേതു രവി, ഡോ. മോത്തി ജോർജ്, ഷംന പ്രസംഗിച്ചു. കുട്ടനാട് ∙ ചമ്പക്കുളം ഫാ.തോമസ് പോരൂക്കര സെൻട്രൽ സ്കൂളിലെ വിദ്യാർഥികൾ ബാനറിൽ വാക്കുകളും വരകളും തീർത്തു. പ്രിൻസിപ്പൽ ഫാ.പോൾ മങ്ങാട് ഉദ്ഘാടനം ചെയ്തു.

കലാപര്യടനം
വള്ളികുന്നം : ദഫ്മുട്ടും സംഘനൃത്തവും സിനിമാറ്റിക്ഡാൻസുമായി വിദ്യാർഥികൾ.ഭരണിക്കാവ് കട്ടച്ചിറ ക്രസന്റ് സെൻട്രൽ സ്കൂളിലെ വിദ്യാർഥികളാണു പ്രദേശത്തെ പ്രധാനപാതയിലൂടെയും ജംക ്ഷനുകളിലും നാട്ടുകാർക്കു വിസ്മയക്കാഴ്ച ഒരുക്കിയത്. പ്രിൻസിപ്പൽ സീനത്ത്, അധ്യാപകരായ റഷീന, സ്മിത, അജിത,ലിൻസി, സജീന, മുനീറ,ശിൽപ്പ, സീനത്ത് എന്നിവർ നേതൃത്വം നൽകി.


വീടുകളിൽ പ്രചാരണം
കറ്റാനം : റൺ കേരള റണ്ണിന്റെ ബോധവൽക്കരണവും ലഘുലേഖയുമായി വിദ്യാർഥികൾ ഗ്രാമങ്ങളിലെ ഓരോ വീടുകളിലും
കയറി പ്രചാരണം നടത്തി. പള്ളിക്കൽ നടുവിലേമുറി എൽപിഎസിലെ വിദ്യാർഥികളാണു പ്രദേശത്തെ കോളനികൾ അടക്കമു
ള്ള സ്ഥലങ്ങളിൽ പ്രചാരണം നടത്തിയത്. സ്കൂൾ എച്ച്എം ലക്ഷ്മിക്കുട്ടിപ്പിള്ള, അധ്യാപകരായ വൽസലാദേവി, പ്രിയ,
ഷേർലി പി. മാമ്മൻ നേതൃത്വം നൽകി.