തിരുവാതിര കളിയും കലാസംഗമവും

ഹരിപ്പാട്: കാർത്തികപ്പള്ളി താലൂക്കിലെ സാംസ്കാരിക സംഘടനകളായ സംയുക്തവേദിയായ സാംസ്കാരിക സമന്വയ വേദിയുെട ആഭിമുഖ്യത്തിൽ തിരുവാതിരകളിയും കലാസംഗമവും നടത്തി.ഫോക് ലോർ വാർഡ് ജേതാവ് എൻ.ശാന്തകുമാരിയമ്മ, തിരുവാതിര കളി വിദഗ്ദ്ധ സുജാസുബ്രഹ്മണ്യം നേതൃത്വം നൽകി റൺ കേരള റണ്ണിനെ അടിസ്ഥാനമാക്കി ആർ.രമണൻ ചിത്രരചന നടത്തി. പാഠക വിദ്വാൻ പി.പി.ചന്ദ്രൻ രാമായണ കഥയിലെ അംഗദ ദൂത് പാഠകമായി അവതരിപ്പിച്ചു.ചെണ്ട മേളവും ഒരുക്കി. സമന്വയവേദി ചെയർമാൻ അഡ്വ.ബി.രാജശേഖരൻ ഉദ്ഘാടനം ചെയ്തു. കോ - ഓർഡിനേറ്റർ മുഞ്ഞിനാട്ടു രാമചന്ദ്രൻ അധ്യക്ഷത വഹി
ച്ചു.ജനറൽ കൺവീനർ െക.വി.നമ്പൂതിരി, െക.അനിൽകുമാർ,ബി.ബിജു, ടി.എസ്.സഞ്ജയ് ശങ്കർ,പൂമംഗലം രാജഗോപാൽ, ഭാർഗ
വൻ ചേലത്ത്, രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.