അണിചേരാൻ ആളുകളേറെ

കൊച്ചി: ജോയ് ആലുക്കാസ് ഗ്രൂപ്പിനു കീഴിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഷോറൂമുകളിലെ ജീവനക്കാർ റൺ കേരള റണ്ണിൽ പങ്കാളിയാവുമെന്നു ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് അറിയിച്ചു. ആലപ്പുഴ : നെഹ്റു യുവക് കേന്ദ്രയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളെ അതതു പഞ്ചായ
ത്തുകളുമായി ബന്ധിപ്പിച്ചുകൂട്ടയോട്ടത്തിൽ പങ്കെടുപ്പിക്കുമെന്നു ജില്ലാ യൂത്ത് കോ ഓർഡിനേറ്റർ അറിയിച്ചു.സംഘടനാ പ്രതിനിധികൾ അതതു സ്റ്റാർട്ടിങ് പോയിന്റുകളും കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടു കൂട്ടയോട്ടം വിജയിപ്പിക്കാൻ ക്രമീകരണങ്ങൾ ചെയ്യും.

നെഹ്റു യുവക കേന്ദ്ര റൺ കേരള റണ്ണിൽ സജീവമാകുമെന്നും ഇതിനുള്ള നടപടികൾ തുടങ്ങിയെന്നും കോ ഓർഡിനേറ്റർ
അറിയിച്ചു.

ആലപ്പുഴ : ദേശീയ ഗെയിംസിനു മുന്നോടിയായി നടക്കുന്ന റൺ രള റണ്ണിന് ജില്ലയിലെ മുഴുവൻ റസിഡന്റ്സ് അസോസിയേഷനുകളും അതതു മേഖലകളിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് ആലപ്പി ഡിസ്ട്രിക്ട് റസിഡന്റ്സ് അപ്പക്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് പി.സി. ചെറിയാനും ജനറൽ സെക്രട്ടറി പി.െക. ശശിധരനും അഭ്യർഥിച്ചു.

അഞ്ചു ലക്ഷം കുടുംബശ്രീകൾ
ചൊവ്വാഴ്ച റൺ കേരള റൺ കൂട്ടയോട്ടത്തിൽ കേരളത്തിലൊട്ടാകെ കുടുംബശ്രീയുടെ അഞ്ചു ലക്ഷം വൊളന്റിയർമാർ പങ്കെടുക്കുമെന്ന് എക്്സിക്യൂട്ടീവ് ഡയറക്ടർ െക.ബി. വൽസലകുമാരി അറിയിച്ചു.ജില്ലാ മിഷനുകൾക്കു കീഴിലുള്ള നൂറു കമ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റികളിൽ നിന്നു ശരാശരി അഞ്ഞൂറു പേർ വീതം അണിനിരക്കും.