റൺ കേരള റൺ തീം സോങ്ങിനൊപ്പം നൃത്തച്ചുവടുകൾ വച്ച്

എടത്വ :റൺ കേരള റൺ തീം സോങ്ങിനൊപ്പം നൃത്തച്ചുവടുകൾവച്ച് എംഎൽഎ പി.സി വിഷ്ണുനാഥിനൊപ്പം ജനങ്ങളും താളംചവിട്ടി. ദേശീയ ഗെയിംസിന്റെ ഭാഗമായി നടക്കുന്ന റൺ കേരള റണ്ണിന് ആവേശം പകർന്നു യൂത്ത് കോൺഗ്രസ് മാവേലിക്കര ലോക്സഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടനാട്ടിൽ ഉടനീളം നടത്തിയ ഫ്ളാഷ് മോബ് പരിപാടിയിലാണ് എംഎൽഎ പങ്കെടുത്തത്.

തകഴി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്കു ശേഷം ആയിരുന്നു പരിപാടി. പ്രസിഡന്റ് സജി ജോസഫ് അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ഉദ്ഘാടനം ഡിസിസി പ്രസിഡന്റ് എ.എ ഷുക്കൂർ നിർവഹിച്ചു. ഷാജി നൂറനാട്, ബെൻസൻ ജോസഫ്, സിംസൺ വേഷ്ണാൽ, ദേവദത്ത് പുറക്കാട്, അലക്സ് മാത്യു, വികെ. വിജയൻ നായർ, കെ. ഗോപകുമാർ, വി.കെ. സേവ്യർ, മോൻസി സോണി, ബിജു വരമ്പത്ത്, ബിജു പാലത്തിങ്കൽ, ടി.ഡി. അലക്സാണ്ടർ, ജോസഫ് ചേക്കോടൻ, ജോർജ് മാത്യു പഞ്ഞിമരം, ലാലിച്ചൻ പള്ളിവാതുക്കൽ, ജോഷി കൊല്ലാറ, എസ്. റോബിച്ചൻ, അജയ്മാത്യു ജോർജ്, ബോണി ജോൺ, റോജൻ ഇടിക്കുള, രാജേഷ് ശശിധരൻ, ആർ. മഹേഷ്കുമാർ, നോബിൻ പി.ജോൺ, സിനോജ് ജേക്കബ്, പി.എസ്. തോമസ്, രഞ്ജിത്ത് , എ. അർജുൻ, ഷമീർ പള്ളാത്തുരുത്തി സുഷമ്മ സുധാകരൻ, സി.വി. രാജീവ്, അച്ചൻകുഞ്ഞ് അമ്മനാപ്പളളി, ജോയ്സ് മാനുവൽ, ജി. സൂരജ്, സായൂജ് ചെറിയാൻ, ഗോകുൽ ഷാജി എന്നിവർ വിവിധകേന്ദ്രങ്ങളിൽ പ്രസംഗിച്ചു.