റൺ കേരള റണ്ണിൽ പങ്കെടുക്കാൻ കൂടുതൽ സംഘടനകൾ

∙റൺ കേരള റണ്ണിൽ എല്ലാ മഹിളാ കോൺഗ്രസ് പ്രവർത്തകരും അവരവരുടെ പ്രദേശങ്ങളിൽ പങ്കെടുക്കാൻ നിർദേശം
നൽകിയിട്ടുണ്ടെന്ന് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുജാ ജോഷ്വാ പറഞ്ഞു.

∙ ഇഎംഎസ് സ്റ്റേഡിയത്തിൽനിന്നുള്ള കൂട്ടയോട്ടത്തിൽ കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂണിയന്റെ പ്രധാന പ്രവർത്തകർപ
ങ്കെടുക്കുമെന്നു ജില്ലാ പ്രസിഡന്റ് പി.കെ ജയിനും സെക്രട്ടറി ആർ. രാജേഷും അറിയിച്ചു.

∙ കേരള ഗണക സഭ ജില്ലാ കമ്മിറ്റി ജില്ലാതല കൂട്ടയോട്ടത്തിൽ പങ്കെടുക്കുമെന്നു സംസ്ഥാന സെക്രട്ടറി മുരുകൻ ഇരവുകാട്,
ജില്ലാ പ്രസിഡന്റ് വിജയൻ ചിങ്ങോലി, ജില്ലാ സെക്രട്ടറി ഡോ.ശ്രീപ്രകാശ് എന്നിവർ അറിയിച്ചു.

∙ ജനശ്രീ ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട് ബ്ലോക്ക് യൂണിയനുകൾ സംയുക്തമായി ആലപ്പുഴയിൽ പങ്കെടുക്കുമെന്നു ബ്ലോ
ക്ക് ചെയർമാൻമാരായ കെ വേണുഗോപാൽ, ജി. പുഷ്പരാജൻ, വിശ്വനാഥൻ എന്നിവർ അറിയിച്ചു.

∙ ഓട്ടത്തിൽ കേരള മുസ്ലിം ജമാ അത്ത് കൗൺസിൽ പ്രവർത്തകർ പങ്കെടുക്കുമെന്നു സംസ്ഥാന പ്രസിഡന്റ് കായിക്കര ഷം
സുദീനും ജില്ലാ ഭാരവാഹികളായ കട്ടച്ചിറ താഹ, ഹസൻ എം.പൈങ്ങാമഠം എന്നിവരും അറിയിച്ചു.

∙ എല്ലാ കേന്ദ്രങ്ങളിലും റെഡ്ക്രോസ് പ്രവർത്തകർ ഓട്ടത്തിൽ പങ്കെടുക്കുമെന്നു ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ചെയർമാൻ പി.ആർ. നാഗും ജനറൽ സെക്രട്ടറി പി.െക.എം. ഇക്ബാലും അറിയിച്ചു.

∙ റാവുത്തർ ഫെഡറേഷന്റെ എല്ലാ അംഗങ്ങളും യുവജന വിഭാഗവും വനിതാ വിഭാഗവും പങ്കെടുക്കുമെന്നു താലൂക്ക് പ്രസിഡന്റ്
ബാബു ബഷീർ റാവുത്തർ അറിയിച്ചു.

∙ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് അംഗങ്ങളുടെ പങ്കാളിത്തം സംസ്ഥാന പ്രസിഡന്റ് ജി. ബൈജു ഉറപ്പുനൽ
കി.

∙ അസോസിയേഷൻ ഓഫ് ഓട്ടമൊബീൽ വർക് ഷോപ് കേരള അംഗങ്ങൾ പങ്കെടുക്കുമെന്നു പ്രസിഡന്റ് രാധാകൃഷ്ണൻ രാധാ
ലയം, സെക്രട്ടറി മധു പുളിമൂട്ടിൽ എന്നിവർ അറിയിച്ചു.

∙ സമസ്ത നായർ സമാജം പ്രവർത്തകർ പങ്കെടുക്കുമെന്നു മാവേലിക്കര യൂണിയൻ പ്രസിഡന്റ് പഞ്ചവടി വേണു അറിയിച്ചു.
∙ മാവേലിക്കര തണൽക്കൂട്ടം ഓട്ടോറിക്ഷാ തൊഴിലാളികളും പീസ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ പ്രവർത്തകരും പങ്കാളിത്തം
അറിയിച്ചു.

∙ കൂട്ടയോട്ടത്തിൽ പങ്കെടുക്കാൻ മനക്കോടം കനിവ് അംഗങ്ങൾ തീരുമാനിച്ചു. പ്രസിഡന്റ്പി.സി. വർക്കി അധ്യക്ഷത വഹി
ച്ചു.