റൺ കേരള റൺ : വിളംബരജാഥ

∙ ചുനക്കര സെന്റ് തോമസ് മാർത്തോമ്മാ യുവജന സഖ്യാംഗങ്ങൾ വിളംബരജാഥ നടത്തി. സഖ്യം കേന്ദ്ര ട്രഷറർ ജിനു പി. മാത്യു
ഫ്ലാഗ് ഓഫ് ചെയ്തു. യുവജനസഖ്യം പ്രസിഡന്റ് റവ. ജോർജ് യോഹന്നാൻ, റൺ കേരള റൺ സന്ദേശം നൽകി. വൈസ് പ്രസിഡന്റ്
മനോജ് വർഗ്ഗീസ്, സെക്രട്ടറി ജിനു സാം ജോൺ, ട്രഷറർ സ്വരൂപ് ജി. അനിൽ, അജി ഏബ്രഹാം, സാജൻ ജോർജ് സമുവേൽ,
സ്റ്റെഫിൻ ജോൺസൺ, മോനുസ ണ്ണി എന്നിവർ നേതൃത്വം നൽ
കി.

ഹരിപ്പാട്∙ റൺ കേരള റണ്ണിന്റെ പ്രചാരണാർത്ഥം ശാന്തിഗിരി ആശ്രമം ഹരിപ്പാട് ശാഖയുടെ നേതൃത്വത്തിൽ വിളംബര റാലി നട
ത്തി. ആശ്രമം ഇൻ ചാർജ് സ്വാമി അർച്ചിത് ജ്ഞാന തപസ്വി, സി.ബിജു, സുരേഷ്കുമാർ, സലിം,സന്തോഷ്, ജ്യോതികുമാർ, രമേശ്
എന്നിവർ നേതൃത്വം നൽകി.

∙ കുറത്തികാട് യരുശലേം മാർത്തോമ്മാ യുവജനസഖ്യം സംഘടിപ്പിച്ച വിളംബര പദയാത്ര പ്രസിഡന്റ് റവ. രാജി ഈപ്പൻ ഉദ്ഘാട
നം ചെയ്തു.

∙ പുന്തല എഴുത്തോല സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടത്തിയ വിളംബരഘോഷയാത്ര വെൺമണി എസ്ഐ
അനിൽകുമാർ ഫ്ലാഗ് ഓഫ് ചെയ്തു. പ്രസിഡന്റ് എ.കെശ്രീനിവാസൻ, സെക്രട്ടറി റസൽ യൂസഫ്,ചെയർമാൻ പ്രകാശ്, ബദറുദ്ദീൻ,
അനീഷ്, സാദ്ദിഖ് തുടങ്ങിയവർ നേതൃത്വം നൽകി. മെഴുകുതിരി പ്രചാരണം

∙ കായംകുളം വൈ ഡബ്ള്യുസിയുടെ നേതൃത്വത്തിൽ അംഗങ്ങൾ മെഴുകുതിരി കത്തിച്ചു പ്രചാരണം നടത്തി.