ഇനി ഒരു ദിനം മാത്രം; നാടാകെ പരിപാടികൾ

ആലപ്പുഴ ∙ ദേശീയ ഗെയിംസിനു മുന്നോടിയായുള്ള റൺ കേരള റൺ കൂട്ടയോട്ടത്തിന്റെ വിളംബരവുമായി പ്രത്യേക അനൗൺസ്മെ
ന്റ് വാഹനങ്ങളുടെ പര്യടനം ആരംഭിച്ചു. ജില്ലാ ആസ്ഥാനത്തും താലൂക്ക് കേന്ദ്രങ്ങളിലും പ്രധാന ജംക് ഷനുകളിലും തീം
സോങ്ങും അറിയിപ്പുമായി വിളംബര വാഹനമെത്തി. ഇന്നും അനൗൺസ്മെന്റ് വാഹനങ്ങളുെട പര്യടനം തുടരും.

കൂട്ടയോട്ടം

∙ റോട്ടറി ക്ലബ് ഓഫ് ആലപ്പി കയർ സിറ്റി വിളംബര കൂട്ടയോട്ടം നടത്തി. നഗര ചത്വരത്തിൽ നിന്നാരംഭിച്ച കൂട്ടയോട്ടം മുല്ലയ്ക്കൽസീ റോ ജംക് ഷനിൽ സമാപിച്ചു. റോട്ടറി അസിസ്റ്റന്റ് ഗവർണർ വിധു എസ്. ഉണ്ണിത്താൻ ഫ്ലാഗ് ഓഫ് ചെയ്തു. പ്രസിഡന്റ് റോയി സേവ്യർ,സെക്രട്ടറി കിരൺലാൽ,അലക്സ് ഫിലിപ്, പി.സി. ചെറിയാൻ, പോൾ ജോസഫ്, തോമസ്ആന്റോ പുളിക്കൻ, ആന്റണി ടി.ജോസഫ്, ആന്റണി ഫെർണാണ്ടസ്,ഷാജി ആന്റണി തുടങ്ങിയവർ നേതൃത്വം നൽകി.

∙ നാലുകുളങ്ങര പൗരാവലിയുെട നേതൃത്വത്തിൽ വിളംബര കൂട്ടയോട്ടം സംഘടിപ്പിച്ചു. ഫയർ അൻഡ് റസ്ക്യു ഡയറക്ടറും മുൻ ദേശീയ കായിക താരവുമായ ഇ.ബി. പ്രസാദ് ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മോളി സുഗുണാനന്ദൻ, എം.കെ അബ്ദുൾ ഗഫൂർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കണ്ണാടൻ, ഫാ. സണ്ണി ചെറിയാൻ,പി.ടി.തങ്കച്ചൻ, പി.ആർ. അശോക് കുമാർ, തിരുമല വാസുദേവൻ,എൻ. ദയാനന്ദൻ, ടി. അനിയപ്പൻ,എം. അശോകൻ തുടങ്ങിയവർ നേതൃത്വം നൽകി.

∙ കായംകുളം നളന്ദ കലാ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.ജി. സദാശിവൻപിള്ള ഉദ്ഘാടനം
ചെയ്തു. പ്രഭാഷ്, ആദർശ്,സി.ആർ. രാജേഷ്, ജയകൃഷ്ണൻ,ഷെരീഫ്, രവിശങ്കർ, ദീപക് എന്നിവർ പ്രസംഗിച്ചു.

∙ യൂത്ത് കോൺഗ്രസ് പത്തിയൂർ മണ്ഡലം കമ്മിറ്റി കൂട്ടയോട്ടം നടത്തി. അവിനാശ് ഗംഗൻ ഉദ്ഘാടനം ചെയ്തു. എം. നൗഫൽ, മണ്ഡലം പ്രസിഡന്റ് ദീപക് , അമൽരാജ്, ഗോകുൽ എന്നിവർ പ്രസംഗിച്ചു.

∙ കൃഷ്ണപുരം തിലക് ഷിട്ടോറിയുടെ നേതൃത്വത്തിൽ കരാട്ടെ വിദ്യാർഥികൾ കൂട്ടയോട്ടം നടത്തി.രക്ഷാധികാരി ആർ. ദീപക്
ഉദ്ഘാടനം ചെയ്തു.