റൺ കേരള റൺ: തൂണേരിയിൽ നാലിടങ്ങളിൽ കൂട്ടയോട്ടം

തൂണേരി: റൺ കേരള റണ്ണിന്റെ ഭാഗമായി പഞ്ചായത്തിലെ നാലു കേന്ദ്രങ്ങളിൽ കൂട്ടയോട്ടം സംഘടിപ്പിക്കാൻ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. സുജാതയുടെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയ പാർട്ടികളുടെയും ജനപ്രതിനിധികളുടെയും അധ്യാപക പ്രതിനിധികളുടെയും യോഗം തീരുമാനിച്ചു.

പേരോട് എംഎഎംഎച്ച്എസ്എസ്,െ പേരോട് എംഎൽപിഎസ്, നാദാപുരം സിസിയുപിഎസ്, തൂണേരി ഇവിയുപിഎസ് എന്നിവിടങ്ങളാണ് കേന്ദ്രങ്ങൾ. കായിക താരങ്ങളെയും പൊതുപ്രവർത്തകരെയും അണിനിരത്തും. വൈസ് പ്രസിഡന്റ് കെ. എം. സമീർ, എൻ.കെ. സാറ, കെ.കെ. ഹസൻ, യു.കെ. വിനോദ്കുമാർ, ഇ.കെ. രാജൻ, ടി. ജാബിർ, ഒ. ബാബുരാജ്, ടി.എം. ചന്ദ്രി, കെ. സുഭാഷിണി, പി.എം. നാണു, ഒ.കെ. തൂണേരി, രവി കനവത്ത്, പി.കെ. സതീഷ്ബാബു, പി. പ്രമോദ്കുമാർ, പി.കെ. സുകുമാരൻ, കെ. രാജീവൻ എന്നിവർ പ്രസംഗിച്ചു.

.