ദേശീയ ഗെയിംസിനെ വരവേൽക്കാൻ

സുഭാഷ്ചന്ദ്രൻ (നോവലിസ്റ്റ്)
കഥകളിയെന്നതുപോലെ, പയ്യോളിക്കാരിയായ ഒരുസ്ത്രീയുെട പേരിലും കേളികേട്ട നാടാണ് നമ്മുടെ കേരളം. അരങ്ങുകൾ മാത്രമല്ല, ആരവങ്ങൾ നിറഞ്ഞ മൈതാനങ്ങളും പണ്ട് മുതൽക്കേ മലയാളത്തിന്റെ മനസ് നിറച്ചിരുന്നു.അവിടേക്ക് കാൽ നൂറ്റാണ്ടിനിപ്പുറം ദേശീയ ഗെയിംസ് വന്നെത്തുമ്പോൾ അതിനൊരു സുസ്വാഗതമോതേണ്ടതുണ്ട്. ജീവിതത്തിലെ അർഥമുള്ളതും അല്ലാത്തതുമായ നൂറായിരം കാര്യങ്ങൾക്കായി നെട്ടോട്ടമോടുന്ന നമുക്ക് ആദ്യമായി സാർഥകമായ ഒന്നിനുവേണ്ടി ഓടാനുള്ള അവസ
രമായി ഈ റൺ കേരള റണ്ണിനെ കണക്കാക്കാം. ഓടൂ കേരളമേ ഓടൂ...... മൽസരത്തിനായല്ലാതുള്ള ഈ ഓട്ടം നമ്മുടെ മനസിന്റെ
പേശികൾക്ക് ഉൻമേഷം നൽകട്ടെ.

കോച്ച് ഒ എം. നമ്പ്യാർ
ദേശീയ ഗെയിംസ് കേരളത്തിൽ നടക്കുന്നുവെന്നത് വളരെ നല്ല കാര്യമാണ്. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഗെയിംസ് കേരളത്തിലെ
ത്തുന്നത്.അതിന് മുന്നോടിയായി നടക്കുന്ന റൺകേരള റൺ എന്ന കൂട്ടയോട്ടം നല്ല പരിപാടിയാണ്. ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവരെ പ്രത്യേകം അഭിനന്ദിക്കേണ്ടതുണ്ട് എല്ലാ വിഭാഗം ആളുകളും കൂട്ടയോട്ടവുമായി സഹകരിക്കണം. ഇതുപോലുള്ളഅവസരങ്ങളിൽ ജാതി മത രാഷ്ട്രീയം മറന്നു കൊണ്ട് ഒറ്റ മനസായി ഒന്നിച്ചു നിൽക്കണം. തിരുവനന്തപുരത്ത് നടക്കുന്ന ഓട്ടത്തിൽ താൻപങ്കെടുക്കും. എല്ലാ വിഭാഗം ആളുകളും പങ്കെടുക്കണം. വലുപ്പച്ചെറുപ്പം നോക്കേണ്ടതില്ല. കുട്ടികൾക്കൊപ്പം രക്ഷി
താക്കളും ഓടാൻ മുന്നോട്ട് വരണം.ദേശീയ ഗെയിംസ് രണ്ടു പതിറ്റാണ്ടിന് ശേഷമാണ് കേരള മണ്ണിൽ തിരിച്ചെത്തുന്നത്. അതിന് ആതിഥേയത്വം വഹിക്കുന്നുവെന്നത് ചെറിയ കാര്യമല്ല.


ടി.എ. റസാഖ്
(തിരക്കഥാകൃത്ത്)
ദേശീയ ഗെയിംസിനു കേരളം ആതിഥേയത്വം വഹിക്കുന്നതിന്റെ ഭാഗമായി 20 നു നടക്കുന്ന റൺ കേരള റൺ കൂട്ടയോട്ടം പ്രതീ
കാത്മകമാണ്. നാടിന്റെയും സംസ്കാരത്തിന്റെയും നൻമയ്ക്കാകട്ടെ ഈ കൂട്ടയോട്ടം.ഈ ഒരു കൂട്ടയോട്ടത്തിലൂടെയെങ്കിലും നമുക്ക്
രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും ജാതിയുടെയുമെല്ലാം വിഭിന്നതകളിൽ നിന്നു മാറിനിൽക്കാം. മനുഷ്യൻ മനുഷ്യനെ കൊന്നുകൊ
ണ്ടിരിക്കുന്ന ഇക്കാലത്ത് ഈ ദേശീയ ഗെയിംസ് തന്നെ ഒരു സന്ദേശമാകണം. വിദ്വേഷവും പകയും കൊണ്ടുനടക്കുന്നവരെ അതിൽ നിന്നെല്ലാം മോചിപ്പിക്കാൻ ഈ കായിക മാമാങ്കത്തിനുകഴിയുമാറാകട്ടെ. മനുഷ്യ മനസുകളെ കൂടുതൽ കൂടുതൽആർദ്രമാക്കാനും മനുഷ്യരിൽ കൂടുതൽ സ്നേഹം നിറയ്ക്കാനുമുള്ളതായിരിക്കണം റൺകേരള റൺ. ഈ കൂട്ടയോട്ടത്തിൽനമുക്കൊരുമിച്ചു പങ്കാ
ളികളാകാം. രാജ്യത്തിന്റെ നല്ലനാളേക്കായി ഒറ്റക്കെട്ടായി നമുക്ക് റൺ കേരള റണ്ണിൽ പങ്കെടുക്കാം. ഈ കൂട്ടയോട്ടത്തിൽ ഞാനുമുണ്ടാകും.