നമുക്ക് ഒന്നാകാൻ അവസരം, ജോയ് മാത്യു

(നടൻ, സംവിധായകൻ)
സ്വന്തമായി ഒരു സംഘനൃത്തമില്ലാത്ത സമൂഹമാണ് നമ്മുടേത്. എല്ലാമനുഷ്യർക്കും കൂട്ടമായി പങ്കെടുത്ത്സന്തോഷിക്കാവുന്ന ഏതു പരിപാടിയാണ് നമുക്കുള്ളത്? മതം, ജാതി,വർഗം, വംശം ഇത്തരം വേർതിരിവൊന്നുമില്ലാതെ ഒരു കാര്യത്തിനായി എല്ലാമനുഷ്യരും ഒന്നിച്ചു വരുന്ന ഏതു പരിപാടിയും നല്ലതാണ്. അവ മനസ്സിന് ഉല്ലാസം പകരും; ആത്മാവിന് ഉന്മേഷം നൽകും.27 വർഷത്തിനു
ശേഷം കേരളമണ്ണിലെത്തുന്ന ദേശീയ ഗെയിംസിനെ വരവേൽക്കാൻ മുഴുവൻ കേരളവും ഓടുന്ന ‘റൺകേരള റൺ’ ഒരുമിച്ച് ഒരു ലക്ഷ്യത്തിലേക്കുള്ള ഒരു മുന്നേറ്റമാണ്. അതിൽ ഒപ്പമോടാൻ ഞാനും ഉണ്ടാകും.