നിർദേശങ്ങൾ

> ജനുവരി 20 ചൊവ്വാഴ്ച രാവിലെ 10.30ന് ഓട്ടം തുടങ്ങും. ഓടുന്നവർ അതിനു പാകത്തിൽ മുൻകൂട്ടിത്തന്നെ ഓട്ടം തുടങ്ങുന്ന കേന്ദ്രങ്ങളിൽ എത്തണം. 10 മണിയോടെ എല്ലാവരും അണിനിരക്കണം.
> ഓട്ടത്തിൽ മുഴുവൻ കേരളീയരും പങ്കെടുക്കണമെന്നാണ് കേരള സർക്കാറിന്റെയും ദേശീയ ഗെയിംസ് ഓർഗനൈസിങ് കമ്മിറ്റിയുടെയും താൽപര്യം.
> ഏറ്റവുമടുത്ത കേന്ദ്രത്തിൽ എത്തി ആർക്കും ഓട്ടത്തിൽ പങ്കാളികളാകാം.
> കുറഞ്ഞത് ഇരുനൂറു മീറ്റർ മുതൽ പരമാവധി ഒരു കിലോമീറ്റർ വരെയാണ് ഓട്ടം. അതതു സ്ഥലത്തെ സൗകര്യമനു
സരിച്ച് ഇതിനുള്ളിൽ ദൂരം ക്രമീകരിക്കാം.
> ക്ലബുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തകർക്ക് സ്വന്തം ജേഴ്സി ധരിച്ചും ബാനറുകൾ പിടിച്ചും ഓട്ടത്തിൽ
പങ്കെടുക്കാം. എന്നാൽ ഒരു റൺ പോയിൻറിലെ ഓട്ടത്തിന്റെ ഏറ്റവും മുന്നിൽ റൺ കേരള റൺ ഔദ്യോഗിക ബാനർ തന്നെ ആയിരിക്കണം. റൺ പോയിൻറ് സ്കൂൾ ആണെങ്കിൽ ആ സ്കൂളിലെ കുട്ടികൾക്ക് ഓട്ടത്തിന്റെ മുൻഭാഗത്തുതന്നെ സ്ഥാനം നൽകണം.
> ബാനർ പിടിക്കുന്ന വിദ്യാർഥികൾ റൺ കേരള റൺ ടീ ഷർട്ടും തൊപ്പിയും ധരിക്കണം.
> 10.20 ന് തീം സോങ് പാടണം.
> 10.25 ന് പ്രതിജ്ഞ ചൊല്ലണം.
> 10.30 ന് ഫ്ളാഗ് ഓഫ്.
> ഓട്ടത്തിൽ വൊളൻറിയർമാർ കൂട്ടയോട്ടത്തിൻറെ മുദ്രാവാചകങ്ങൾ വിളിക്കുകയും മറ്റുള്ളവർ ഏറ്റുചൊല്ലുകയും
ചെയ്യാം.
> എല്ലാ റൺ പോയിൻറിലെയും ഓട്ടത്തിന്റെ ചിത്രങ്ങൾ മലയാള മനോരമ പ്രസിദ്ധീകരിക്കും. ചിത്രങ്ങൾ സ്മാർട്ഫോൺ ക്യാമറകളിൽ പോലും എടുത്ത് ഇ മെയിൽ ചെയ്യാം.

*ഇ മെയിൽ ഐഡി kozrkr@gmail.com
*ഫ്ളാഗ് ഓഫിന്റെയോ ഓട്ടത്തിന്റെയോ പടം അയക്കാം.
*ഇ മെയിൽ സബ്ജക്ട് ആയി റണ്ണിങ് പോയിന്റിന്റെപേരും സ്ഥലപ്പേരും പഞ്ചായത്തിന്റെ പേരും തന്നെ വേണം.
പ്രമുഖരുടെ പേരടക്കം. അടിക്കുറിപ്പും വേണം.
*ഫോട്ടോകൾ 20ന് ഒരു മണിക്കു മുൻപു തന്നെ അയയ്ക്കണം.
സംശയ നിവാരണത്തിന് ഫോൺ:
98953 54474, 98957 60039