റൺ കേരള റൺവിജയയിൽ വിപുലമായ ഒരുക്കങ്ങൾ

പുൽപള്ളി : ചൊവ്വാഴ്ച നടക്കുന്ന റൺ കേരള റൺ കൂട്ടയോട്ടം വിജയകരമാക്കാൻ വിജയാ ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ ഒരുക്കങ്ങളാരംഭിച്ചു. രാവിലെ പത്തരയ്ക്ക് സിഎ.െ കെ.വിനോദൻ ഫ്ലാഗ് ഓഫ് ചെയ്യുന്ന കൂട്ടയോട്ടം അനശ്വര ജംക്ഷൻ ചുറ്റി സ്കൂളിൽ സമാപിക്കും. ഹയർ സെക്കൻഡറി, ഹൈസ്കൂൾ, യുപി വിഭാഗങ്ങളിലെ മുഴുവൻ വിദ്യാർഥികളും അവരോടൊപ്പം വിവിധ സംഘടനകളും പൊതുപ്രവർത്തകരും പൊതുജനങ്ങളും പങ്കാളികളാകും. കൂട്ടയോട്ടത്തിന്റെ വിജയത്തിനായി കമ്മിറ്റി രൂപവൽക്കരിച്ചു.

ഹെഡ്മിസ്ട്രസ് എ.കെ.ശ്രീകല അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം.ബി.സുധീന്ദ്രകുമാർ, ഹെഡ്മിസ്ട്രസ് എം.സി.കാർമൽ, പിടിഎ പ്രസിഡന്റ് വി.എം.പൗലോസ്, ഷീല വിനോദ്, പി.സി.ജോസഫ്, ബെന്നി കുറുമ്പാലക്കാട്ട്, സി.വി.അനീഷ്, വി.ജെ.ടോമി, ടി.സന്തോഷ്, വി.എം.ജോൺസൺ, ബിനീഷ് സന്തോഷ്, സംജു എന്നിവർ പ്രസംഗിച്ചു.