കോഴിക്കോടിനെ ഇളക്കി മറിച്ച് മെഗാ റൺ.

കോഴിക്കോടിനെ ഇളക്കി മറിച്ച് മെഗാ റൺ. അര ലക്ഷത്തിലേറെ പേർ അണി നിരന്നു. കോർപറേഷൻ ഓഫിസിനു മുന്നിൽ നിന്നു തുടങ്ങിയ മെഗാ റൺ ഒരു കിലോമീറ്റർ ഓടി. മേയർ എ.കെ. പ്രേമജം ഫ്ലാഗ് ഓഫ് ചെയ്തു. മന്ത്രി എം.കെ. മുനീർ, എം.കെ. രാഘവൻ എംപി, സംവിധായകൻ വി.എം. വിനു, എം.ഇഎസ് സംസ്ഥാന പ്രസിഡന്റ് പി.എ. ഫസൽ ഗഫൂർ, മാതൃഭൂമി ഡയറക്ടർ പി.വി. ഗംഗാധരൻ, ഒളിംപ്യൻ വി. ദിജു അടക്കം വൻ താരനിര ഓട്ടത്തിനു നേതൃത്വം നൽകി. ആയിരക്കണക്കിന് ആളുകൾ കാഴ്ചക്കാരായും എത്തി. ബുള്ളറ്റ് റാലി, സൈക്കിൾ റാലി, റോളർ സ്കേറ്റിങ്, സ്കൂൾ ബാൻഡ് മേളം, ശിങ്കാരി മേളം എന്നിവർ ഓട്ടത്തിനു കോഴുപ്പേകി മുന്നിൽ നീങ്ങി. പിന്നാലെ കോഴിക്കോടിനെ ഇളക്കി മറിച്ച ജനക്കൂട്ടം. ജില്ലയിലെ 614 കേന്ദ്രങ്ങളിലും റൺ കേരള റൺ വിജയകരമായി പൂർത്തിയാക്കി.