കൂട്ടയോട്ടം: കലക്ടറുടെ നിർദേശങ്ങൾ

കൂട്ടയോട്ടം നടക്കുന്ന 20ന് ഓരോ കേന്ദ്രത്തിലും രാവിലെ 10ന് തന്നെ വിദ്യാർഥികളും അധ്യാപകരും സഹപാഠികളും രക്ഷിതാക്കളും സജ്ജരാകണം. നാല് വരിയായി ബാനറിനു പിന്നിൽ ഇവർ അണിനിരക്കണം. 10.20ന് ആമുഖ ഗാനം ആലപിക്കും. 10.25ന് പ്രതിജ്ഞ എടുക്കും, 10.30ന് ഓരോ കേന്ദ്രത്തിലും സന്നിഹിതനായിട്ടുള്ള പ്രമുഖ വ്യക്തി കുട്ടയോട്ടം ഫ്ളാഗ് ഓഫ് ചെയ്യും. കായിക മേള മുദ്രവാക്യം വിളിച്ചോതി കൂട്ടയോട്ടം ആരംഭിക്കുന്ന വിധത്തിലാണ് റൺ കേരള റൺ വിഭാവനം ചെയ്തിരിക്കുന്നത്. കൂട്ടയോട്ടം നടക്കുന്ന 20ന് ഉച്ചയ്ക്ക് 12നു മുൻപ് ജില്ലാ കലക്ടറുടെ ഇ—മെയിൽ വിലാസത്തിൽ കൂട്ടയോട്ടത്തിന്റെ ചിത്രങ്ങൾ സ്കൂളധികൃതർ അയയ്ക്കണമെന്നു ജില്ലാ കലക്ടർ അജിത് പാട്ടീൽ അറിയിച്ചു. ഇ—മെയിൽ വിലാസം :  districtcollectoridukki@gmail.com