അടിമാലിയും ആവേശത്തിൽ

അടിമാലി ∙ ദേശീയ ഗെയിംസിന് മുന്നോടിയായി സംഘടിപ്പിച്ചിട്ടുള്ള റൺ കേരള റൺ അടിമാലിയിൽ ആവേശമായി മാറുന്നു. 20ന് അടിമാലിയിൽ നടക്കുന്ന മിനി റണ്ണിന്റെ നടത്തിപ്പിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. സ്കറിയയുടെ അധ്യക്ഷതയിൽ ഇന്നലെ വിപുലമായ യോഗം വിളിച്ചു േചർത്തു.പഞ്ചായത്ത് ഭാരവാഹികൾ, ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ, വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ളവർ, രാഷ്്ട്രീയ കക്ഷി പ്രതിനിധികൾ,സാമൂഹിക സന്നദ്ധ സംഘടനാ പ്രതിനിധികൾ, കുടുംബശ്രീ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. അടിമാലി ഗവ.ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്നാരംഭിച്ച് എസ്എൻഡിപി ജംക് ഷനിൽ സമാപിക്കും വിധമാണ് മിനി റൺ സംഘടിപ്പിക്കുന്നത്.

വിദ്യാർഥികൾ, അധ്യാപകർ, രക്ഷാകർത്താക്കൾ, വ്യാപാരികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, ക്ലബുകൾ, രാഷ്ട്രീപാർട്ടി പ്രവർത്തകർ തുടങ്ങി വൻജനസഞ്ചയം കൂട്ടയോട്ടത്തിൽ പങ്കാളികളാകും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. സ്കറിയ അധ്യക്ഷത വഹിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം അനിൽ തറനിലം, ഇ.എ. ആന്റണി, അടിമാലി എസ്ഐ ജോയി ഏബ്രഹാം, അനസ് ഇബ്രാഹി, സി.ഡി. ഷാജി, എൻ. മനീഷ്, മേരിസെബാസ്റ്റ്യൻ, താലൂക്ക് ആശുപത്രി പ്രതിനിധി സി.എസ്. മൈതീൻ, വിവിധ സ്കൂളുകളെ പ്രതിനിധീകരിച്ച് ടി.ജെ.മാത്യു, ഷിന്റോ ജയിംസ്, എൽദോസ്, എം.എസ്. അജി, വി.എൻ. കുമാരൻ, സി.വി. നിഷ,ടി.എ. അനിൽകുമാർ, കെ വി. വിനോയ്, പി.എച്ച്. നാസർ,ടി.പി. ഷാന്റി, സുബാഷ് അപ്പുക്കുട്ടൻ, പി.വി. ബിനിൽ,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് വൈസ് പ്രസിഡന്റ് ഡയസ് പുല്ലൻ, എസ് സിബി പ്രസിഡന്റ് പി.വി.ജോർജ്, എം. ഐ. ജബ്ബാർ,കെ.പി അസ്സീസ്, െക.എ കുര്യൻ,ഗോപി രാമൻ, വി.ടി. സന്തോഷ്, ബിനു സ്കറിയ, ബേബിപോൾ, ജസ്റ്റിൻ കുളങ്ങര,സണ്ണി പൂണോലി, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു.