റൺ കേരള റൺ: എല്ലാസ്കൂളുകളുടെയും പ്രാതിനിധ്യംഉറപ്പാക്കും

തൊടുപുഴ ∙ ജില്ലയിൽ നടക്കുന്ന റൺ കേരള റൺ കൂട്ടയോട്ടം ചരിത്രസംഭവമാക്കാനും ജില്ലയിലെ മുഴുവൻ സ്കൂളുകളുടെ
യും പ്രാതിനിധ‍്യം ഉറപ്പാക്കാനും ഡിഡിഇ അനിലാ ജോർജ് വകുപ്പു മേധാവികൾക്കു നിർദേശം നൽകി.ഇന്നലെ ഡിഡിഇ ഓഫിസിൽന
ടന്ന യോഗത്തിലാണ് അനിലാ ജോർജ് ഇൗ നിർദേശം നൽകിയത്. റൺ കേരള റൺ കൂട്ടയോട്ടവുമായി ബന്ധപ്പെട്ട് എല്ലാസ്കൂള
ുകളുടെയും പ്രവർത്തനം വിലയിരുത്താൻ എഇഒമാർക്ക് നിർദേശം നൽകി. ഡയറ്റ് പ്രിൻസിപ്പൽ ജോസ് കുട്ടി തോമസ്, ആർഎംഎസ് അസി. പ്രോജക്ട് ഓഫിസർ ഇ.പി.അമർനാഥ്, തൊടുപുഴ ഡിഇഒ കെ വി പങ്കജാക്ഷി, കട്ടപ്പന ഡിഇഒ ഷെല്ലി ജോർജ്, സീനിയർസൂ
പ്രണ്ട് െക.എ സൂസന്നാമ്മ,അടിമാലി എഇഒ: പി.എ. പീറ്റർ,കട്ടപ്പന എഇഒ ബി. ഷാജി, നെടുങ്കണ്ടം എഇഒ പി.െക മുരളീധരൻ,
പീരുമേട് എഇഒ മോഹൻദാസ്, അറക്കുളം എഇഒ െക.വി മേരിക്കുട്ടി, ഐടി അറ്റ് സ്കൂൾ മാസ്റ്റർ ട്രെയിനർ ആൻഡ് കോ ഓർഡിനേറ്റർ എൻ. സുദേവൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽഎഇഒമാർ യോഗം വിളിച്ച് പ്രവർത്ത
നങ്ങൾ അവലോകനം ചെയ്യാനും ഡിഡിഇ നിർദേശിച്ചു.വൈദ്യസഹായവുമായി തൊടുപുഴയിലെ ആശുപത്രികൾ കൂട്ടയോട്ടത്തിൽ പങ്കെടുക്കുന്നവർക്ക് വൈദ്യ സഹായം നൽകാൻ തൊടുപുഴയിലെ സെന്റ് മേരീസ് ആശുപത്രിയും ചാഴിക്കാട്ട് ആശുപത്രിയും. ഇതിനായി ക്രമീകരണങ്ങൾ നൽകുമെന്നു സെന്റ് മേരീസ് ആശുപത്രി എംഡി ഡോ. തോമസ് ഏബ്രഹാം,ചാഴിക്കാട്ട് ആശുപത്രി സി
എംഡി ഡോ. ജോസഫ് സ്റ്റീഫൻ ചാഴിക്കാട്ട് എന്നിവർ പറഞ്ഞു.

ചുക്കുവെള്ളം നൽകും
കൂട്ടയോട്ടത്തിൽ പങ്കെടുക്കുന്നവർക്ക് ചുക്കുവെള്ളം നൽകുമെന്നു ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും യൂണിറ്റുകൾക്ക് നിർദേശം നൽകുമെന്നും ജില്ലാ പ്രസിഡന്റ് എം.എൻ. ബാബു പറഞ്ഞു.കൂട്ടയോട്ടത്തിൽ പങ്കെടുക്കുന്നവർക്ക് സ്നാക്സ് നൽകുമെന്നു പുളിമൂട്ടിൽ സിൽക്സ് എം ഡി: റോജർ ജോൺ പുളിമൂട്ടിൽ
അറിയിച്ചു.