തൊടുപുഴയിലെ മെഗാ റൺ:യോഗം നാളെ

തൊടുപുഴ ∙ തൊടുപുഴ നഗരസഭയിൽ റൺ കേരള റൺ മെഗാ റണ്ണിന്റെ വിജയത്തിനായി പ്രവർത്തനങ്ങൾ വിലയിരുത്താൻ നഗരസഭാധ്യക്ഷൻ എ.എം. ഹാരിദ് യോഗം വിളിച്ചു.നാളെ രാവിലെ 10 ന് തൊടുപുഴ ഹോട്ടൽ സിസിലിയയിലാണ് യോഗം. നഗരസഭാധ്യക്ഷനു പുറമേ തൊടുപുഴ ഡിവൈഎസ്പി െക.എം.സാബു മാത്യു, നഗരസഭാ ഉപാധ്യക്ഷ ഷീജാ ജയൻ, വിദ്യാഭ്യാസ വകുപ്പധികൃതർ,വ്യാപാരി സംഘടനാ പ്രതിനിധികൾ, റസിഡന്റ്സ് അസോസിയേഷൻ പ്രതിനിധികൾ, നഗരസഭാ കൗൺസിലർമാർ, ഫയർഫോഴ്സ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.