താളക്കൊഴുപ്പേകാൻ മൈലക്കൊമ്പിലെ ചുണക്കുട്ടികൾ

തൊടുപുഴ ∙ കൂട്ടയോട്ടത്തിന് ആവേശത്തുടിപ്പേകാൻ മൈലക്കൊമ്പ് മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷനിലെ ചുണക്കുട്ടികൾ. ബാൻഡുമേളവുമായി ഇവർ തൊടുപുഴ മുനിസിപ്പൽ മൈതാനിയിൽ 20നു രാവിലെ മുതൽ ഉണ്ടാകും.കലോൽസവങ്ങളിൽ മിന്നു ന്ന പ്രകടനത്തിലൂടെ വിജയം കൊട്ടി നേടിയ കലാപ്രതിഭകളാണു ബാൻഡ് മേളം അവതരിപ്പിക്കുന്നത്. ടീമിലെ 25 കുട്ടികളിൽ ഒൻപതു പേർ സംസ്ഥാന കലോൽസവത്തിൽ പങ്കെടുത്തശേഷമാണു റൺ കേരളാ റണ്ണിനായി ഒത്തുചേരുന്നത്.എ.ജെ. ഡിക്്സനാണു ബാൻഡ്മേളത്തിന്റെ പരിശീലകൻ. മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷൻ സെക്രട്ടറി ജോഷി മാത്യു നേതൃത്വം നൽകും..