തൊടുപുഴയിൽ കളരിപ്പയറ്റ്

തൊഅടിമാലി ∙ മെഗാ റൺ ആരംഭിക്കുന്ന തൊടുപുഴ മുനിസിപ്പൽ മൈതാനത്തു രാവിലെ ജില്ലാ കളരിസംഘത്തിലെ 25 കായികാഭ്യാ സികൾ അഭ്യാസപ്രകടനങ്ങൾ നടത്തും. തൊടുപുഴ ഓവൂർ കളരിസംഘത്തിലെ കളരി അഭ്യാസികളാണു റൺ കേരള റൺ കൂട്ടയോട്ടത്തിൽ പങ്കെടുക്കുന്നതെന്നു കളരിപ്പയറ്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് െക.ജി. രതീഷ്കുമാറും സെക്രട്ടറി ജഗദീഷ് ചന്ദ്രയും അറിയിച്ചു. കൂട്ടയോട്ടത്തിന്റെ ഭാഗമായി 20ന് അടിമാലിയിൽ നടക്കുന്ന മിനി റണ്ണിന്റെ മുന്നൊരുക്കമായി അമ്പലപ്പടി എസ്എൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇന്നു വിളംബര ഘോഷയാത്ര നടക്കും.അഞ്ചിനു വിടി ജംക് ഷനിൽനിന്ന് ആരംഭിക്കുന്ന വിളംബരയാത്രഗുരുവായൂർ ദേവസ്വംബോർഡ് അംഗം അനിൽ തറനിലം ഫ്ലാഗ് ഓഫ് ചെയ്യും.മുപ്പത്തഞ്ചാമതു ദേശീയ ഗെയിംസിന്റെ പ്രസക്തി വിളിച്ചോതി മുപ്പത്തഞ്ച് അംഗങ്ങളാണു േഘാഷ യാത്രയിൽ പങ്കാളികളാകുന്നത്.താളമേളങ്ങളുടെ അകമ്പടിയോടെ പ്രത്യേക യൂണിഫോം ധരിച്ചാണ് അംഗങ്ങൾ ഘോഷയാത്രയിൽ പങ്കെടുക്കുന്നത്. വിടി ജംക് ഷനിൽനിന്ന് ആരംഭിച്ചുമാർക്കറ്റ് ജംക് ഷൻ വഴി ഗവ.ഹൈസ്കൂളിനു മുൻവശമെത്തി സെൻട്രൽ ജംക് ഷനിൽ സമാപിക്കുംവിധമാണു ഘോഷയാത്ര സംഘടിപ്പിച്ചിട്ടുള്ളതെന്നു ഭാരവാഹികളായ ബിജു ശ്രുതി, എസ്. കിഷോർ, ഷൈജു വള്ളാട്ട്, പി.ടി. സനോജ് എന്നിവർ അറിയിച്ചു.അടിമാലിയിൽ 20നു നടക്കു ന്ന മിനി റണ്ണിന്റെ മുന്നോടിയായി ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇ ന്നു പായസം വിതരണം ചെയ്യും. ആയിരം പേർക്കാണു പായസ വിതരണം നടത്തുന്നത്.അഞ്ചിന് അടിമാലി സെൻട്രൽ ജംക് ഷനിലാണു പായസസദ്യ നടത്തുന്നതെന്ന് അസോസിയേഷൻ ഭാരവാഹികളായ എം.എസ്. അജി, സന്തോഷ് പാൽകൊ റെയ്മോൻ വലിയപറമ്പിൽ എന്നിവർ അറിയിച്ചു..