കരുത്തു പകരാൻ കുട്ടിപ്പൊലീസും

ദേശീയ ഗെയിംസിനെ വരവേൽക്കാൻ നാടൊരുമിക്കുന്ന റൺ കേരള റണ്ണിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽനിന്നുള്ള സ്റ്റുഡന്റ് പൊലീസ് െകഡറ്റുകളും പങ്കെടുക്കുമെന്ന് എസ്പിസി ജില്ലാ നോഡൽ ഓഫിസർ വി.എൻ. സജി പറഞ്ഞു. ജില്ലാ പൊലീസ് മേധാവി അലക്സ് എം. വർക്കി ഇതു സംബന്ധിച്ചു നിർദേശം നൽകിയിട്ടുണ്ട്. ഒരുമയുടെ ഓട്ടത്തിനു കാക്കിയണിഞ്ഞു കുട്ടിപ്പൊലീസ്കൂടിയെത്തുന്നതോടെ ഇടുക്കിയുടെ മണ്ണിൽ റൺ കേരള റണ്ണിന്റെ ആവേശം ഇരട്ടിയാവും. ജില്ലയിൽ നിലവിൽ ഇരുപതോളം സ്കൂളുകളിൽ എസ്പിസി പദ്ധതി വിജയകരമായി തുടരുകയാണ്.യൂത്ത് കോൺഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റിയും കുങ്ഫു ഫെഡറേഷൻ ഓഫ് കേരളയും റൺ കേരള റണ്ണിൽ പങ്കെടുക്കും. നൂറു യൂത്ത് കോൺഗ്രസ്പ്രവർത്തകരാണു കട്ടപ്പനയിൽന ടക്കുന്ന കൂട്ടയോട്ടത്തിൽ പങ്കെടുക്കുന്നത്. കൂട്ടയോട്ടത്തിൽ ജില്ലയിലെ മുഴുവൻ കെ എസ് യു പ്രവർത്തകരും പങ്കെടുക്കുമെന്നു ജില്ലാ സെക്രട്ടറി ടി.എൽ. അക്ബർ അറിയിച്ചു. .