ഫ്ലാഗ് ഓഫ് ചെയ്യാൻ കുഞ്ഞു ഷെഫീക്കും

തൊടുപുഴ ∙ ദേശീയ ഗെയിംസിനോട് അനുബന്ധിച്ചു നടത്തുന്ന റൺ കേരള റൺ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്യാൻ കുഞ്ഞ് ഷെഫീക്കും. പിതാവിന്റെയും രണ്ടാനമ്മയുെടയും ക്രൂരപീഡനത്തിനിരയായതിനെ തുടർന്നു തൊടുപുഴഅൽ അസ്ഹർ മെഡിക്കൽ കോളജ് ആൻഡ് സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയിലാണു ഷെഫീക്കിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.ഇവിടെ മെഡിക്കൽ—ഡന്റൽ കോളജ് വിദ്യാർഥികൾ 20ന് 10.30നു നടത്തുന്ന കൂട്ടയോട്ടമാണു ഷെഫീക്ക് ഫ്ലാഗ് ഓഫ് ചെയ്യുന്നത്.ഒരുമയുടെ സന്ദേശം പ്രചരിപ്പിക്കുന്ന കൂട്ടയോട്ടത്തിൽ പങ്കാളിയാക്കുന്നതിനാണു ഫ്ലാഗ് ഓഫ് ചെയ്യാൻ ഷെഫീക്കിനെ നിയോഗിക്കാൻ തീരുമാനിച്ചതെന്നു അൽ അസ്ഹർ ഗ്രൂപ്പ് ചെയർമാൻ കെ എം. മൂസ, ഇടുക്കി ജില്ലാ ൈചൽഡ് ഫെൽഫെയർ കമ്മിറ്റിെ ചയർമാൻ പി.ജി. ഗോപാലകൃഷ്ണൻ എന്നിവർ പറഞ്ഞു.