മെഗാ റൺ വിജയിപ്പിക്കാൻ തൊടുപുഴ ഒറ്റക്കെട്ട്

തൊടുപുഴ ∙ റൺ കേരള റൺ കൂട്ടയോട്ടത്തിന്റെ ഭാഗമായി തൊടുപുഴയിൽ നടക്കുന്ന മെഗാ റണ്ണിന്റെ വിജയത്തിനായി ഒറ്റക്കെട്ടായി
പ്രവർത്തിക്കാൻ യോഗത്തിന്റെ ആഹ്വാനം. ഇന്നലെ തൊടുപുഴയിൽ നഗരസഭാധ്യക്ഷൻഎ.എം. ഹാരിദിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് തീരുമാനം. കൂട്ടയോട്ടത്തിന്റെ വേദി മാറ്റാനും മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച് തൊടുപുഴമുനിസിപ്പൽ മൈതാനത്ത് കൂട്ടയോട്ടം അവസാനിപ്പിക്കാനും യോഗം തീരുമാനിച്ചു. നേരത്തേതൊടുപുഴ മുനിസിപ്പൽ മൈതാനത്തു നിന്നാരംഭിച്ച്,തൊടുപുഴ ഗവ. എച്ച്എസ് ഗ്രൗണ്ടിൽ കൂട്ടയോട്ടം അവസാനിപ്പിക്കാനായിരുന്നു തീരുമാനം.നഗരസഭാധ്യക്ഷൻ, തൊടുപുഴ ഡിവൈഎസ്പി െക.എം. സാബുമാത്യു, യോഗത്തിൽ പങ്കെടുത്ത പ്രതിനിധികൾ എന്നിവർഒന്നടങ്കം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കൂട്ടയോട്ടത്തിന്റെ വേദിമങ്ങാട്ടുകവലയിലേക്കു മാറ്റാൻ യോഗം തീരുമാനിച്ചത്.

മെഗാ റൺ നടക്കുന്ന 20ന് രാവിലെ 9.30നു തന്നെ നഗരത്തിലെ സ്കൂൾ-േകാളജ് സന്നദ്ധസംഘടനാ പ്രതിനിധികളും, ജനപ്രതിനിധികളുമെല്ലാം മങ്ങാട്ടുകവലയിൽ എത്തണമെന്നു ഡിവൈഎസ്പി നിർദേശിച്ചു. തുടർന്ന് കൂട്ട പ്രതിജ്ഞ. അതിനു ശേഷം മന്ത്രി പി.ജെ. ജോസഫ് മെഗാ റൺ ഫ്ളാഗ് ഓഫ് ചെയ്യും. തുടർന്ന് മാർക്കറ്റ് റോഡിലൂടെ ഗാന്ധി സ്ക്വയറിലെത്തി റൺ സമാപിക്കും.റണ്ണിൽ പങ്കെടുക്കുന്ന കുട്ടികൾക്കും മറ്റുള്ളവർക്കും ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ചൂടുവെള്ളം വിതരണംചെയ്യും. പുളിമൂട്ടിൽ സിൽക്സ് എംഡി റോജർ ജോൺ സ്നാക്സ് നൽകും. നഗരസഭയുെട നേതൃത്വത്തിൽ കുട്ടികൾക്കും മറ്റുമായി അയ്യായിരം രൂപഅനുവദിച്ചതായി നഗരസഭാധ്യക്ഷൻ എ.എം. ഹാരിദ് പറഞ്ഞു.തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ അയ്യായിരം രൂപ നൽകുമെന്ന് പ്രസിഡന്റ് ഷാഹുൽ ഹമീദ് പടിഞ്ഞാറേക്കര, സെക്രട്ടറി ബേബി കൊറ്റാഞ്ചേരിൽ എന്നിവർപറഞ്ഞു. തൊടുപുഴ താലൂക്ക് എൻഎസ്എസ് യൂണിയനും അയ്യായിരം രൂപ നൽകുമെന്ന് പ്രസിഡന്റ് െക.െക. കൃഷ്ണപിള്ള പറഞ്ഞു.

ഓൾ കേരള ഫൊട്ടോഗ്രഫേഴ്സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ റണ്ണിൽ പങ്കെടുക്കുന്നവർക്ക് കുടിക്കാൻ വെള്ളവിതരണം നടത്തും. കേരളാ പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഗാറണ്ണിൽ പങ്കെടുക്കുന്ന എല്ലാവർക്കും നാരങ്ങാവെള്ളം വിതരണം ചെയ്യുമെന്ന് ട്രഷറർ എസ്. ഷിനാജ് അറിയിച്ചു.മെഗാറണ്ണിൽ തൊടുപുഴയിലെ റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ പങ്കെടുക്കുമെന്ന് ട്രാക് പ്രസിഡന്റ് എം.സി. മാത്യു പറഞ്ഞു. താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടെ നേതൃത്വത്തിൽ മെഡിക്കൽ ടീമും സ്ഥലത്തുണ്ടാകുമെന്ന് ആർഎംഒ ഡോ. സോൺസ് പോൾ അറിയിച്ചു.മെഗാറണ്ണിൽ എസ്എൻഡിപി
യൂത്ത് വിങ്ങിന്റെ പ്രവർത്തകരുടെ സജീവമായ പങ്കാളിത്തം ഉണ്ടാകുമെന്ന് യൂത്ത് വിങ് ഭാരവാഹിയായ വി. ജയേഷ് പറഞ്ഞു.

മലബാർ ഗോൾഡ്, ഭീമ എന്നീസ്ഥാപനങ്ങളുടെ പ്രതിനിധികളും സഹായ വാഗ്ദാനവുമായിഎത്തിയിരുന്നു. നഗരത്തിലെ പ്രമുഖ സ്കൂളുകളായ വിമല പബ്ലിക് സ്കൂൾ, ഡീപോൾ, ജയ്റാണി,സെന്റ് സെബാസ്റ്റ്യൻസ് യുപിഎസ് തുടങ്ങിയ സ്കൂളുകളിലെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.ട്രാക്, ഹോട്ടൽ ആൻഡ് റസ്റ്ററന്റ്സ് അസോസിയേഷൻ, ജെസിെഎ, മർച്ചന്റ്സ് അസോസിയേഷൻ, യൂത്ത് വിങ് തുടങ്ങിയ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളുംയോഗത്തിൽ പങ്കെടുത്തു.ഡിവൈഎസ്പി െക.എം. സാബുമാത്യു, നഗരസഭാ വൈസ് ചെയർപഴ്സൻ ഷീജ ജയൻ,മുൻ ചെയർമാൻ ടി.ജെ. ജോസഫ്,സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷിബിലി സാഹിബ്, നീത അരവിന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.

 പൊലീസ് സംഘം


തൊടുപുഴയിൽ നടക്കുന്ന മെഗാ റണ്ണിൽ പങ്കെടുക്കുന്ന കുട്ടികളുെടയും മറ്റുള്ളവരുടെയും സുരക് ഷാർഥം പ്രത്യേക പൊലീസ് സം
ഘത്തെ നിയോഗിക്കുമെന്നു ഡിവൈഎസ്പി െക.എം. സാബു മാത്യു പറഞ്ഞു. കൂട്ടയോട്ടം നടക്കുമ്പോൾവാഹനങ്ങൾ വഴി തിരിച്ചുവി
ടും.മെഗാ റൺ കടന്നു പോകുന്ന വീഥിയിലേക്ക് മറ്റു വാഹനങ്ങളോ, ജനങ്ങളോ പ്രവേശിക്കാൻ അനുവദിക്കില്ല.മെഗാറൺ സമാപിക്കുന്ന ഗാന്ധിസ്ക്വയറിൽ ഇടുക്കി, പാലാ റോഡുകളിൽ മറ്റു വാഹനങ്ങൾ പ്രവേശിക്കാതിരിക്കാൻ നടപടിയെടുക്കും.
സ്കൂൾ ബസുകൾ പാർക്ക് ചെയ്യുന്നതിനായി ടൗൺ ഹാൾ ഭാഗവും പാലാ റോഡും മറ്റു വാഹനങ്ങളെ ഒഴിവാക്കും. വാഹന ഗതാ
ഗതം ബൈപാസ് റോഡുകളിലൂെട മാത്രമായി മാറ്റുമെന്നും ഡിവൈഎസ്പി അറിയിച്ചു.