പൈനാവിലെ മെഗാ റൺ: കലക്ടറേറ്റിലെ മുഴുവൻ ഉദ്യോഗസ്ഥരും പങ്കെടുക്കും

ചെറുതോണി ∙ പൈനാവിലെ മെഗാറണ്ണിൽ കലക്ടറേറ്റിലെ മുഴുവൻ ജീവനക്കാരെയും പങ്കെടുപ്പിക്കാൻ തീരുമാനം. ഇന്നലെ എഡിഎം വി.ആർ. മോഹനൻപിള്ളയുടെ ചേംബറിൽ നടന്ന യോഗത്തിലാണ് ഇത്.70 ഫൊട്ടോഗ്രഫർമാർ ക്യാമറകൾ കൈകളിലേന്തി റൺ കേരള റണ്ണിന്റെ ഭാഗമാകും. ഇടുക്കി മേഖല ഫൊട്ടോഗ്രഫേഴ്സ്അസോസിയേഷന്റെ നേതൃത്വത്തിലുള്ള സംഘമാണ് റൺ കേരള റണ്ണിനായി നടക്കുന്ന കൂട്ടയോട്ടത്തിൽ ക്യാമറ ൈകകളിലേന്തുന്നത്. 20ന് പൈനാവിൽ നിന്നാരംഭിക്കുന്ന കൂട്ടയോട്ടം കലക്ടറേറ്റിൽ സമാപിക്കും.

10.30ന് ആരംഭിക്കുന്ന മെഗാറണ്ണിനു ജില്ലാപൊലീസ് മേധാവി അലക്സ്എം. വർക്കി, എഡിഎം വി.ആർ.മോഹനൻപിള്ള എന്നിവർ നേതൃത്വം നൽകും.യൂണിഫോമണിഞ്ഞ് സ്കൗട്ട് ആൻഡ് ഗൈഡ് അംഗങ്ങളും ശിങ്കാരി മേളവും കൂട്ടയോട്ടത്തിന് കൊഴുപ്പേകും.18, 19 തീയതികളിൽ റൺ കേരള റണ്ണിന്റെ പ്രചാരണാർഥം പൈനാവ് എൻജിനീയറിങ് േകാളേജ് വിദ്യാർഥികളും ഗവ.പോളിടെക്നിക് വിദ്യാർഥികളും അവതരിപ്പിക്കുന്ന ഫ്ളാഷ് മോബും നടക്കും.ഇടുക്കിയുടെ ചരിത്രത്തിന്റെ നേർസാക്ഷ്യമായ െകാലുമ്പന്റെ പിൻതലമുറക്കാരും, ഇടു ക്കി മെഡിക്കൽ േകാളജ് വിദ്യാർഥികൾ അവരുടെ യൂണിഫോമണിഞ്ഞും ഓട്ടത്തിൽ പങ്കാളികളാവും.ജില്ലാ സഹകരണ ബാങ്ക് ഇടുക്കി മെഗാറണ്ണിന് വ്യാപക പ്രചാരം നൽകും. കലക്ടറേറ്റ് -താലൂക്ക് -പൊലീസ് -ഡിഎംഒ ഓഫിസ്,ആർഡിഒ- ജില്ലാ സപ്ലൈഓഫിസ് തുടങ്ങി വിവിധ വകുപ്പുകളിലെ ജീവനക്കാർ റൺ കേരള റണ്ണിന്റെ ചരിത്ര മുഹൂർത്തത്തിൽപങ്കാളികളാവും.ഗവ.എൽപി സ്കൂൾ, േകന്ദ്രീയവിദ്യാലയ, എംആർഎസ്, എൻജിനീയറിങ് േകാളജ്, പോളിടെക്നിക് വിദ്യാർഥികളും വൈഎംസിഎ അംഗങ്ങളും വ്യാപാരി സമൂഹവും ജേസീസും ലയൺസ് ക്ലബ്ബും റൺ കേരള റണ്ണിന്റെ ഭാഗമാകും.ഇടുക്കി മെഗാറണ്ണിന്റെ വിജയത്തിനായി സമൂഹത്തിന്റെ എല്ലാ തലത്തിലുമുള്ള ആളുകളുെട സഹകരണം ഉണ്ടാകണമെന്ന് എഡിഎം വി.ആർ. മോഹനൻപിള്ള അഭ്യർഥിച്ചു.

കലക്ടറേറ്റിൽ ഇടുക്കി മെഗാറണ്ണിന്റെ പുരോഗതി വിലയിരുത്തുന്നതിനായി പ്രത്യേക യോഗം ചേർന്നു.യോഗത്തിൽ ഡപ്യൂട്ടി ഡിഎംഒ ആർ. അനിൽ കുമാർ, എഡിസി ജനറൽ എം. ഖാലിദ്, ഇടുക്കി സിഐ സിബിച്ചൻ ജോസഫ്,എൻജിനീയറിങ് കാളേജ് പ്രിൻസിപ്പൽ സുമേഷ് ദിവാകരൻ, എം.ഡി. അർജുനൻ, ബീനപി.ആനന്ദ്, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികൾ, വിദ്യാഭ്യാസ സ്ഥാപന മേധാവികൾ,മാധ്യമ പ്രവർത്തകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.