വിവിധ വിളംബര പരിപാടികളിലൂടെ നാടും നഗരവും ചടുലമായി

ആവേശമായി ഫ്ളാഷ് മോബ്
കട്ടപ്പന ∙ റൺ കേരള റൺ കൂട്ടയോട്ടത്തിന്റെ പ്രചാരണാർഥം കട്ടപ്പനയിൽ നടന്ന ഫ്ലാഷ് മോബ്ആവേശമായി. ഇൻഫന്റ് ജീസസ്
റസിഡൻഷ്യൽ സ്കൂളിലെ അറുപതോളം കുട്ടികളാണ് ഫ്ലാഷ് മോബിൽ പങ്കെടുത്തത്. കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ ഇന്നലെ വൈകിട്ടാണ് ഫ്ളാഷ് മോബ് അവതരിപ്പിച്ചത്.റൺ കേരള റൺ കൂട്ടയോട്ടത്തിനു മുന്നോടിയായിരുന്നു ഇത്. ഫ്ലാഷ് മോബ് കാണാൻ ആയിരങ്ങളാണെത്തിയത്. സ്കൂൾ മാനേജർ ജേക്കബ് ഏബ്രഹാം,പ്രിൻസിപ്പൽ ജോജോ ഏബ്രഹാം,അധ്യാപകരായ പ്രദീപ്കുമാർ,
അമൽ, ബോബിൻ, റീന എന്നിവർ നേതൃത്വം നൽകി.പ്രത്യേക

അടിമാലിക്ക് ഉത്സവമായി വിളംബരേഘാഷയാത്ര
അടിമാലി ∙ അടിമാലിയിൽ നടക്കുന്ന മിനി റണ്ണിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി അമ്പലപ്പടിഎസ്എൻ ക്ലബ്ബിന്റെ ആഭിമുഖ്യ
ത്തിൽ വിളംബര ഘോഷയാത്ര നടത്തി.വിടി ജംക് ഷനിൽ നിന്നാരംഭിച്ച് ഗവ: ഹൈസ്കൂൾ ജംക് ഷനു മുൻവശത്തെത്തി മാർക്കറ്റ്
ജംക് ഷൻ ചുറ്റി സെൻട്രൽ ജക് ഷനിൽ സമാപിച്ചു. ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം അനിൽ തറനിലം വിളംബര ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ക്ലബ് വൈസ് പ്രസിഡന്റ് ബിജു ശ്രുതി, സെക്രട്ടറി എസ്. കിഷോർ, ഷൈജു വള്ളാട്ട്, പി.ടി. സനോജ്, പാർഥേശൻ, മോനിഷ് മോഹനൻ,അനൂപ് എൻ. ഭാസ്കർ, വി.ആർ.ശ്രീനാഥ്, ധനീഷ് സദാശിവൻ,എം.സി. ബിനു, രഞ്ചു മാതാളിപാറ,സന്തോഷ് തോപ്പിൽ, സുതി മാതാളിപാറ എന്നിവർ പ്രസംഗിച്ചു.

പായസം വിതരണം ചെയ്ത് ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോ.
അടിമാലി ∙ റൺ കേരള റണ്ണിന്റെ ഭാഗമായി അടിമാലിയിൽ 20നു നടക്കുന്ന മിനി റണ്ണിന്റെ മുന്നോടിയായി ഹോട്ടൽ ആൻഡ് റസ്റ്ററന്റ്
അസോസിയേഷൻ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അടിമാലിയിൽ പായസ വിതരണം നടത്തി.ഇന്നലെ വൈകിട്ട് സെൻട്രൽ
ജംക് ഷനിൽ നടന്ന പായസ വിതരണം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് വർഗീസ് ചെറിയാൻ ഉദ്ഘാടനം ചെയ്തു.ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. അജി, സെക്രട്ടറി സന്തോഷ് പാൽക്കൊ, റെയ്മോൻവ
ലിയപറമ്പിൽ, െക.എച്ച്. അലി,എ.എച്ച്. കുഞ്ഞുമോൻ, സി.എം.ബഷീർ, കെ കെ പരമേശ്വരൻ നായർ, സതീഷ് ഈറോഡ്, സുനിൽ
പാൽക്കൊ, വിനീഷ് ജോസഫ് എന്നിവർ നേതൃത്വം നൽകി.

ആവേശം പകരാൻ സ്കേറ്റിങ്ങും
അടിമാലി ∙ റൺ കേരള റണ്ണിന്റെ ഭാഗമായി അടിമാലി വിശ്വദീപ്തി സിഎംഐ പബ്ളിക് സ്കൂളിലെറോളർ സ്കേറ്റിങ് താരങ്ങൾ ടൗണിൽ നടത്തിയ സ്കേറ്റിങ് ശ്രദ്ധേയമായി. അടിമാലിയിൽ നടക്കുന്ന മിനി റണ്ണിന്റെ ഭാഗമായാണ്ഇന്നലെ രാവിലെ പഞ്ചായ
ത്ത് മൈതാനിയിൽ നിന്നു കോളജ് ജംക് ഷനിലേക്ക് സ്കേറ്റിങ് നടന്നത്. അടിമാലി എസ്ഐസി.എം. ബഷീർ ഫ്ളാഗ് ഓഫ് ചെ
യ്തു. സ്കൂൾ പ്രിൻസിപ്പൽ ഫാ:ടോമി നമ്പ്യാപറമ്പിൽ, അധ്യാപക പ്രതിനിധി ടി.ജെ. മാത്യു എന്നിവർ നേതൃത്വം നൽകി.

കെ എസ് യുവിന്റെ ബൈക്ക് റാലി
തൊടുപുഴ ∙ റൺ കേരള റണ്ണിന്റെ പ്രചാരണാർഥം െകഎസ് യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ വിളംബരബൈ
ക്ക് റാലി നടത്തി. അൻപതോളം ബൈക്കുകളിൽ പ്രവർത്തകർ നഗരത്തിലെമ്പാടും പ്രചാരണം നടത്തി.മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽ നിന്നു െകപിസിസി എക്സി. അംഗം സി.പി. മാത്യു ഫ്ളാഗ് ഓഫ് ചെയ്തു. ഡിസിസിജന. സെക്രട്ടറി ജോൺ നെടിയ
പാല, എൻ.െഎ. ബെന്നി, വി.ഇ.താജുദീൻ, ഷാഹുൽ ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു. െകഎസ് യു ജില്ലാ സെക്രട്ടറി ടി.എൽ.
അക്ബർ, ജിജു, ലൂക്കോസ് സ്റ്റീഫൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിളംബര റാലി.