ആവേശമോടെ ഇടുക്കി

പൈനാവ്
പൈനാവിൽ നിന്നാരംഭിക്കുന്ന കൂട്ടയോട്ടം കലക്ടറേറ്റിൽ സമാപിക്കും. എഡിഎം: വി.ആർ. മോഹനൻ പിള്ള, ഇടുക്കി ജില്ലാ പൊലീസ് മേധാവി അലക്സ് എം. വർക്കി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

∙ ഗതാഗത ക്രമീകരണം, കൂട്ടയോട്ടത്തിൽ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങൾ പൈനാവിൽ പാർക്ക് ചെയ്യണം. കൂടുതൽ
വാഹനങ്ങളെത്തിയാൽ പൂർണിമ റിക്രിയേഷൻ ക്ലബ് വളപ്പിൽ പാർക്ക് ചെയ്യണം. കലക്ട്രേറ്റ് വളപ്പിലും വാഹനങ്ങൾ പാർക്ക്
ചെയ്യാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

കട്ടപ്പന
കട്ടപ്പന സെന്റ് ജോർജ് എച്ച്എസ്എസ് ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം കട്ടപ്പന ഗാന്ധി സ്ക്വയറിൽ സമാപിക്കും. ജോയ്സ്
ജോർജ് എംപി, റോഷി അഗസ്റ്റിൻ എംഎൽഎ, ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചു
പുരയ്ക്കൽ, പഞ്ചായത്ത് പ്രസിഡന്റ് ജോണി കുളമ്പള്ളി, കോവിൽമല രാജാവ് രാമൻ രാജ മന്നാൻ തുടങ്ങിയവർ പങ്കെടുക്കും. ഗാന്ധി സ്ക്വയറിൽ പ്രതിജ്ഞയും നടക്കും.

∙ ഗതാഗത ക്രമീകരണം,
കൂട്ടയോട്ടം നടക്കുന്ന ദിവസം രാവിലെ 11 വരെ കട്ടപ്പന — പള്ളിക്കവല സെന്റ് ജോൺസ് ആശുപത്രി റോഡിൽ ഗതാഗത ക്രമീകരണം
ഏർപ്പെടുത്തിയതായി കട്ടപ്പന സിഐ റെജി എം. കുന്നിപ്പറമ്പൻഅറിയിച്ചു. ആശുപത്രികളിലേക്കു പോകുന്നവർക്കായി പ്രത്യേ
ക ക്രമീകരണം ഏർപ്പെടുത്തി. കൂട്ടയോട്ടത്തിൽ പങ്കെടുക്കാൻ എത്തുന്നവരുടെ വാഹനങ്ങൾ സെന്റ് ജോർജ് സ്കൂൾ ഗ്രൗണ്ടിനു
സമീപം പാർക്ക് ചെയ്യാനുള്ള ക്രമീകരണം ഒരുക്കി. കൂട്ടയോട്ടം സമാപിക്കുന്ന ഗാന്ധി സ്ക്വയർ മൈതാനത്തും പഴയ സ്റ്റാൻഡിലും
രാവിലെ 11 വരെ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്നും പൊലീസ് അറിയിച്ചു.

കുമളി
കുമളി ഹോളിഡേ ഹോം പരിസരത്തു നിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം കുമളി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ സമാപിക്കും. ഇ.എ
സ്. ബിജിമോൾ എംഎൽഎ, ജില്ലാ പഞ്ചായത്ത് ആരോഗ്യ — വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻഎം.എം. വർഗീസ്, പെരിയാർ
വന്യജീവി സങ്കേതം ഡയറക്ടർ സഞ്ജയൻകുമാർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
∙ ഗതാഗത ക്രമീകരണം,
കോട്ടയം—കുമളി റൂട്ടിൽ നിന്നു വരുന്ന വാഹനങ്ങൾ രാവിലെ 9.30മുതൽ ചെളിമടക്കവലയിൽ നിന്ന് ഒന്നാം മൈൽ വഴി വണ്ടൻമേ
ട് ജംക് ഷനിലെത്തി ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം. തമിഴ്നാട്ടിലേക്കുള്ള വാഹനങ്ങളും ഇതു വഴിയാണ് പോകണ്ടേത്. 10.15 മുതൽ കൂട്ടയോട്ടം സമാപിക്കുന്നതു വരെ കുമളിയിൽ നിന്നു കോട്ടയം റൂട്ടിലേക്കുള്ള വാഹന ഗതാഗതം പൂർണമായും നിർത്തിവയ്ക്കു
മെന്നും പൊലീസ് അറിയിച്ചു.

അടിമാലി
അടിമാലി ഗവ. എച്ച്എസ് ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം എസ്എൻഡിപി സ്കൂൾ ജംക് ഷനിൽ സമാപിക്കും. സിപി
എം സംസ്ഥാന സമിതി അംഗം എം.എം. മണി, ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം അനിൽ തറനിലം, ഇൗസ്റ്റേൺ ഗ്രൂപ്പ് ചെ
യർമാൻ നവാസ് മീരാൻ, വിശ്വദീപ്തി സിഎംഐ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. ടോമി നമ്പ്യാപറമ്പിൽ തുടങ്ങിയ പ്രമുഖർ പങ്കെ
ടുക്കും.
∙ഗതാഗത ക്രമീകരണം,
കൂട്ടയോട്ടത്തിൽ പങ്കെടുക്കാനെത്തുന്നവരുടെ വാഹനങ്ങൾ അടിമാലി ഗവ. എച്ച്എസ് പരിസരത്ത് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ
ഇറക്കിയ ശേഷം എസ്എൻഡിപി സ്കൂൾ ജംക് ഷനിൽ പാർക്ക് ചെയ്യണം. രാവിലെ 9.30 മുതൽ ഇൗ ക്രമീകരണം നടപ്പാ
ക്കും. ഗതാഗത ക്രമീകരണത്തെക്കുറിച്ചുള്ള വിശദമായ അറിയിപ്പ് ഇന്നു നൽകുമെന്നു പൊലീസ് അറിയിച്ചു.