ഇത് ആരോഗ്യ വഴി

ക്യാപ്റ്റൻ രാജു

ആരോഗ്യമുള്ള തലമുറയാണ് നാടിന്റെ സമ്പത്ത്. പുതിയ തലമുറയെ ആരോഗ്യവഴിയിലേക്ക് എത്തിക്കാനുള്ള നല്ല മാർഗം കായിക വിനോദങ്ങളാണ്. ദേശീയ ഗെയിംസിനെ നമ്മുടെ ദേശീയ ഉൽസവമാക്കി മാറ്റേണ്ടതും അതുകൊണ്ടാണ്. റൺ കേരള റൺ കൂട്ടയോട്ടം കേരളം ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത വലിയൊരു കൂട്ടായ്മയുെട കുതിപ്പായി മാറുമെന്നാണു വിശ്വാസം. ഇതിൽ അണിചേരേണ്ടത് ഓരോ മലയാളിയുടെയും കർത്തവ്യമാണ്. വർഷങ്ങൾക്കു മുൻപുണ്ടായ വാഹനാപകടവുമായി ബന്ധപ്പെട്ട ചില ആരോഗ്യപ്രശ്നങ്ങൾ പരിഹരി ക്കാനുള്ള ചികിൽസയ്ക്കിടയിലും ഈ ഓട്ടത്തിൽ ഏതാനും ചുവടെങ്കിലും പങ്കാളിയാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നതും ഇതുകൊണ്ടാണ്. പ്രായമായവരും സ്ത്രീകളും പുരുഷൻമാരുമെല്ലാം ഒരേ മനസ്സോടെ അണിചേരണം; ആശംസകൾ.