വിളംബര കൂട്ടയോട്ടം ആവേശം നിറച്ചു

 റൺ കേരള റണ്ണിന്റെ വരവറിയിച്ച് നടത്തിയ വിളംബര കൂട്ടയോട്ടം ആവേശം നിറച്ചു. കെ അംബുജാക്ഷൻ മെമ്മോറിയൽ ഫുട്ബോൾ ട്രയിനിങ് സെന്ററാണ്നേതൃത്വം നൽകിയത്. റൺ കേരള റണ്ണിൽ എല്ലാവരും പങ്കാളികളാവുക, കേരളത്തിന്റെ കായിക മാമാങ്കം വിജയിപ്പിക്കുക എന്ന സന്ദേശവുമായി നടത്തിയ കൂട്ടയോട്ടം കുണ്ടന്നൂർ ജംക ്ഷനിൽ മന്ത്രി കെ ബാബു ഫ്ളാഗ് ഓഫ് ചെയ്തു. നഗരസഭാ ചെയർമാൻ ടി.കെ ദേവരാജൻ, കേരള ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി പി. അനിൽകുമാർ, ഫിഫ റഫറി ബെന്റില ഡിക്കോത്ത, നടി ഷംന കാസിം,സ്ഥിരം സമിതി അധ്യക്ഷർ, കൗൺസിലർമാർ, ദേശീയ കായിക താരങ്ങൾ എന്നിവരടക്കം മുന്നൂറോളം പേർ പങ്കെടുത്തു. നെട്ടൂർ പള്ളി ജംക ്ഷനിലെത്തി തിരികെ കുണ്ടന്നൂർ വഴി മരട് കൊട്ടാരം എസ്എൻ പാർക്കിൽ സമാപിച്ചു.