സന്തോഷ് ട്രോഫി ടീമും കൂട്ടയോട്ടത്തിന്

 ‘റൺ കേരള റൺ’ കൂട്ടയോട്ടത്തിൽ കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമും അണിചേരും. മഞ്ചേരിയിൽ നടക്കുന്ന സന്തോഷ് ട്രോഫി ആദ്യപാദ മൽസരങ്ങൾക്കിടെ ടീം തൊട്ടടുത്തുള്ള പോയിന്റിൽ കൂട്ടയോട്ടത്തിൽ പങ്കെടുക്കുമെന്നു കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് െക.എം.ഐ. മേത്തർ അറിയിച്ചു. ഫുട്ബോൾ അസോസിയേഷന്റെ പൂർണ പിന്തുണ റൺ കേരള റണ്ണിനുണ്ട്. സജീവമായി പങ്കെടുക്കാൻ ജില്ലാ ഫുട്ബോൾ അസോസിയേഷനുകൾക്കും ഫുട്ബോൾ ക്ലബുകൾക്കും നിർദേശം നൽകുമെന്നും മേത്തർ അറിയിച്ചു.