അണി ചേരാൻ സർക്കാർ ജീവനക്കാരും

കാക്കനാട് ∙ സർക്കാർ ജീവനക്കാർ 20നു നടക്കുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിൽ പങ്കെടുക്കണമെന്നു ജില്ലാ കല ക്ടർ എം.ജി. രാജമാണിക്യം നിർദേശിച്ചു. കാക്കനാട് സിവിൽ സ്റ്റേഷനിലെ എല്ലാ ജീവനക്കാരും കലക്ട്രേറ്റ് ജംക്ഷനിലെ കൂട്ടയോട്ടത്തിൽ പങ്കെടുക്കാൻ നിർദേശിച്ച് കലക്ടർ സർക്കുലർ പുറപ്പെടുവിച്ചു. എല്ലാ ഓഫിസുകളിലും ഇതിന്റെ പകർപ്പ് നൽകി. കലക്ടറേറ്റിലെ മുഴുവൻ ജീവനക്കാരെയും റൺ കേരള റണ്ണിൽ അണിനിരത്താൻ എഡിഎം ബി. രാമചന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. കാക്കനാട് മാർ അത്തനേഷ്യസ് ഹൈസ്കൂളിനു മുൻപിലെ മുനിസിപ്പൽ ഓപൺ എയർ സ്റ്റേജ് പരിസരത്ത് രാവിലെ 10.15നു കേന്ദ്രീകരിക്കാനാണ് ജീവനക്കാർക്ക് നൽകിയ നിർദേശം. റൺ കേരള റണ്ണിൽ കലക്ട്രേറ്റ് ജീവനക്കാർ ആവേശത്തോടെ അണിനിരക്കുമെന്നു സ്റ്റാഫ് കൗൺസിൽ പ്രസിഡന്റ് ഉഷ ബിന്ദുമോളും സെക്രട്ടറി െക.എസ് അനീഷും പറഞ്ഞു.

പങ്കെടുക്കാൻ അഭിഭാഷകരും

കൊച്ചി∙ ഹൈക്കോടതിയിലെ അഭിഭാഷകരും റൺ കേരള റൺ കൂട്ടയോട്ടത്തിൽ അണിചേരും. ഹൈക്കോടതിഅഡ്വക്കേറ്റ്സ് അസോസിയേഷന്റേതാണ് തീരുമാനം. പ്രസിഡന്റ് ജോൺ വർഗീസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗംകൂട്ടയോട്ടത്തിൽ സജീവമായ പങ്കാളിത്തം ഉറപ്പാക്കാൻ തീരുമാനിച്ചു..