ആവേശമായി ‘റൺ ലുലു റൺ’

കൊച്ചി∙ നഗരത്തിന് ആവേശമായി ‘റൺ ലുലു റൺ’. ദേശീയ ഗെയിംസിനു മുന്നോടിയായി നടക്കുന്ന റൺ കേരള റണ്ണിന്റെ സന്ദേ ശം കൂടുതൽ പേരിലേക്ക് എത്തിക്കാൻ ലുലുമാൾ സംഘടിപ്പിച്ച വിളംബര കൂട്ടയോട്ടത്തിൽ പ്രമുഖരുൾപ്പെടെ അണിചേർന്നു. മുന്നൂറിലേറെ ലുലുമാൾ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പുറമെ മാളിലെത്തിയ സന്ദർശകരുമുൾപ്പടെ എണ്ണൂറോളം പേരാ ണു കൂട്ടയോട്ടത്തിൽ പങ്കെടുത്തത്.റൺ കേരള റണ്ണിന്റെ തീം സോങ്ങിനൊപ്പം ലുലുമാളിലെ ജീവനക്കാർ ചുവടുവച്ച ഫ്ളാഷ് മോബോടെയായിരുന്നു തുടക്കം.തുടർന്നു നടന്ന സമ്മേളനം നടൻ വിനീത് ഉദ്ഘാടനം ചെയ്തു.കൊച്ചിട്രാഫിക് അസി. കമ്മിഷണർ സാജൻ കോയിക്കൽ സന്ദേശം നൽകി. ലുലു ഗ്രൂപ്പ് ഇന്ത്യാ ഡയറക്ടർ എം.എ. നിഷാദ് അധ്യക്ഷത വഹിച്ചു. വോളിബോൾ താരംടോം ജോസഫ്, ലുലുമാൾ ബിസിനസ് ഹെഡ് ഷിബു ഫിലിപ്, ലുലു എച്ച്ആർ ജനറൽ മാനേജർ ബാബു ജോസഫ്, ലുലുഗ്രൂപ്പ് മീഡി യ കോ-ഓർഡിനേറ്റർ എൻ.ബി. സ്വരാജ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ലുലുവിന്റെ വിളംബര കൂട്ടയോട്ടം നടൻ വിനീത്,ടോം ജോസഫ്, സാജൻ കായേിക്കൽ എന്നിവർ ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്തു. കൂട്ടയോട്ടത്തിന് ആവേശം പകർന്ന് മൂവരും മുൻനിരയിൽ അണിചേർന്നു.ലുലു പ്രോജക്ട്സ് ഡയറക്ടർ ബാബു വർഗീസ് റൺ കേരള റണ്ണിന്റെ പതാകയേന്തി നേതൃത്വം നൽകി. മാളിൽ നിന്നാരംഭിച്ച് പാലാരിവട്ടത്തെത്തി തിരികെ ലുലുമാളിലെത്തിയാണു കൂട്ടയോട്ടം സമാപിച്ചത്. കൂട്ടയോട്ടത്തിനു ശേഷം ലുലുമാളിന്റെ ഫേസ്ബുക്ക് പേജിൽപേര് റജിസ്റ്റർ ചെയ്ത് കൂട്ടയോട്ടത്തിൽ പങ്കെടുത്ത അഞ്ഞൂറിലേറെ പേർക്ക് റൺ കേ രള റണ്ണിന്റെ ടീ ഷർട്ടും സമ്മാനങ്ങളും വിതരണം ചെയ്തു.