വടംവലി മൽസരം

കൊച്ചി ∙ റൺ കേരള റൺ കൂട്ടയോട്ടത്തിന് ആവേശം പകർന്ന് നാളെ നഗരത്തിൽ ആവേശോജ്ജ്വലമായ വടം വലി മൽസരം. വൈകിട്ട് 4.30 ന ്മറൈൻഡ്രൈവ് ഹെലിപാഡ് ഗ്രൗണ്ടിലാണ് മൽസരം. മലയാള മനോരമ സംഘടിപ്പിച്ച അഖില കേരള വടം മൽസ രത്തിൽ 2013ൽ ചാംപ്യൻമാരായ എളമക്കര അലയൻസും കഴിഞ്ഞ വർഷം ചാംപ്യൻമാരായ പറവൂർ കിങ്സ് ടീമും തമ്മിലാവും ബലാബല പരീക്ഷണം. കേരള ടഗ് ഓഫ് വാർ അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രദർശന വടം വലി മൽസരം സം ഘടിപ്പിക്കുന്നത്. ഓരോ ടീമിലും എട്ട് പേർവീതമാണു പങ്കെടുക്കുക. മൂന്ന് തവണയായി നടക്കുന്ന മൽസരത്തിൽ രണ്ട് വലിക ളിൽ വിജയിക്കുന്നവരെ ചാംപ്യൻമാരായി പ്രഖ്യാപിക്കും. വിജയികൾക്ക് പ്രോൽസാഹന സമ്മാനമുണ്ട്.