‘റൺ കേരള റണ്ണിൽ' മുഴുവൻ കബഡി താരങ്ങളും പങ്കെടുക്കണം

കളമശേരി ∙ ഇന്ത്യയുടെ ഒളിമ്പിക്സായ ദേശീയ ഗെയിംസിനു മുന്നോടിയായി നടക്കുന്ന റൺ കേരള റണ്ണിന്റെ ഭാഗമാകാൻ കേരളത്തിലെ എല്ലാ കബഡി താരങ്ങളും പങ്കെടുക്കണമെന്ന് ഇന്ത്യൻ കബഡി പ്ലേയർ വി.എം. അഷറഫ് (റയിൽവേ) അഭിപ്രായപ്പെട്ടു. തുടർച്ചയായി ഏഴാം തവണയും ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് സ്വർണമെഡൽ നേടിക്കൊടുത്ത ഏക കായികവിനോദമാണ് കബഡി.