നഗരത്തിൽ ഇന്ന് 3 വിളംബര ഓട്ടങ്ങൾ

െകാച്ചി ∙ ദേശീയ ഗെയിംസിന് മുന്നോടിയായി 20ന് നടക്കുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിന് പിൻതു
ണയുമായി ഇന്നും നഗരത്തിൽ വിവിധ സംഘടകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിലുള്ള വിളംബര കൂട്ടയോട്ടങ്ങൾ
നടക്കും.

∙ ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെ കൂട്ടയോട്ടം എട്ടിന് മറൈൻ ഡ്രൈവിൽ ആരംഭിച്ച് ജില്ലാ മെഡിക്കൽ ഓഫിസിനു മു
ന്നിൽ സമാപിക്കും. ഹൈബി ഈഡൻ എംഎൽഎ കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്യും. ജീവിതശൈലീ രോഗങ്ങൾക്കെതിരെയുള്ള പ്ര
ചാരണാർഥവും പോളിയോ ഇമ്യൂണൈസേഷൻ ബോധവൽക്കരണവും കൂടി ഉദ്ദേശിച്ചാണു കൂട്ടയോട്ടം സംഘടിപ്പിക്കുന്നതെ
ന്നു ഡിഎംഒ ഡോ.ഹസീന മുഹമ്മദ് അറിയിച്ചു.

∙ പെന്റാ മേനകയിലെ വ്യാപാരികളുടെ നേതൃത്വത്തിൽ നാലിന് നടക്കുന്ന കൂട്ടയോട്ടത്തിനു മുന്നിൽ ചലച്ചിത്ര താരവും മാജിക്
കലാകാരിയുമായ തെസ്നിഖാൻ കണ്ണുമൂടിക്കെട്ടി സ്കൂട്ടർ ഓടിക്കുന്ന പ്രകടനവും ഉണ്ടാവും.മേനക ജംക് ഷനിൽ ആരംഭിച്ച്
രാജേന്ദ്രമൈതാനത്തിനു മുന്നിലെത്തി തിരിഞ്ഞ് മേനക ജംക് ഷനിൽ സമാപിക്കും.പെന്റാ മേനക ഷോപ്പ് ഓണേഴ്സ്
അസോസിയേഷന്റെ നേതൃത്വത്തിലാണ് ഇരുനൂറിലേറെ വ്യാപാരികൾ പങ്കെടുക്കുന്ന വിളംബര കൂട്ടയോട്ടം സംഘടിപ്പി
ക്കുക.

ഇടപ്പള്ളി അൽ അമീൻ സ്കൂളിൽവിളംബര റാലി
കൊച്ചി ∙ റൺ കേരള റണ്ണിന് പിന്തുണ അറിയിച്ച് ഇടപ്പള്ളി അൽഅമീൻ സ്കൂൾ വിദ്യാർഥികൾ സ്കൂൾ മുതൽ ഇടപ്പള്ളി
ജംക് ഷൻ വരെ വിളംബര റാലി നടത്തി. അഞ്ഞൂറോളം വിദ്യാർഥികൾ പങ്കെടുത്ത റാലി ബെന്നി ബെഹനാൻ എംഎൽഎ ഫ്ലാഗ് ഓ
ഫ് ചെയ്തു. സ്കൂൾ മാനേജർ ടി.പി.എം. ഇബ്രാഹിം ഖാൻ, പ്രിൻസിപ്പൽ ഡോ. എൽ. ലക്ഷ്മി ഹരിദാസ്, സീനിയർ വൈസ് പ്രിൻസി
പ്പൽ ഷഫീന നിസാം, പിആർഒ ഷംസുദീൻ അൻസാരി എന്നിവർ പ്രസംഗിച്ചു.