കൂട്ടയോട്ടത്തിൽ ജനാവേശത്തിനൊപ്പം ചേരാൻ പ്രമുഖരുടെ വൻ നിരയും.

കൊച്ചി∙ റൺ കേരള റൺ കൂട്ടയോട്ടത്തിൽ ജനാവേശത്തിനൊപ്പം ചേരാൻ പ്രമുഖരുടെ വൻ നിരയും. കൊച്ചിയിലെ മെഗാ റൺ മോഹൻലാൽ ഫ്ലാഗ് ഓഫ് ചെയ്യുമ്പോൾ വിവിധ കേന്ദ്രങ്ങളിൽ ഓട്ടത്തിൽ അണിേചരാൻ കായിക, സിനിമാ രംഗത്തെ പ്രമുഖർ നിരവധിയാണ് സന്നദ്ധത അറിയിച്ചിരിക്കുന്നത്. ഒളിംപ്യൻമാരിൽ ടി.സി.യോഹന്നാൻ കൊച്ചിയിലെ മെഗാ റണ്ണിലും മേഴ്സി കുട്ടൻ,
എം.ഡി. വൽസമ്മ എന്നിവർ കളമശേരിയിലെ മിനി മെഗാ റണ്ണിലും അണിചേരും.സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ താരനിര ടീമിന്റെ ഉടമയും നോൺ പ്ലേയിങ് ക്യാപ്റ്റനുമായ മോഹൻലാലിനൊപ്പം മെഗാ റണ്ണിലാവും പങ്കെടുക്കുക. സിനിമാ രംഗത്തു നിന്നും ക്യാപ്റ്റൻ
രാജു, സംവിധായകനും നടനുമായ ലാൽ, മകനും സംവിധായകനുമായ ജീൻ ലാൽ, അനന്യ, തെസ്നി ഖാൻ തുടങ്ങിയവരും മെഗാ റണ്ണിൽ പങ്കെടുക്കും.നടൻ സിദ്ദീഖ് ജില്ലാ ആസ്ഥനമായ കാക്കനാട്ടും നടൻ ലാലു അലക്സ് പിറവത്തും കൂട്ടയോട്ടത്തിൽ പങ്കടുക്കും.
ആലുവയിലെ മിനി മെഗാ റണ്ണിലും വൻ താരനിരയും കായിക രംഗത്തു നിന്നുള്ളവരും അണിനിരക്കുന്നുണ്ട്.

ആലുവയിൽ വൻ താരനിര
ആലുവ ∙ ദേശീയ ഗെയിംസിനെ വരവേൽക്കാൻ നഗരത്തിൽ നാളെ രാവിലെ നടക്കുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിൽ മലയാള
ത്തിലെ മുൻനിര ചലച്ചിത്ര താരങ്ങളും അണിചേരും.അമല പോളിനു പുറമെ കവിയൂർ പൊന്നമ്മ, ദേവൻ, ജനാർദനൻ,അജ്മൽ അമീർ, ടിനി േടാം, ഹരിശ്രീ അശോകൻ, ബാബുരാജ്, നാദിർഷാ, അൻസിബ ഹസൻ, സാജു കൊടിയൻ,ജോജു ജോർജ്, രാജാ സാഹിബ്
തുടങ്ങിയവരാണു കൂട്ടയോട്ടത്തിനു താരപ്രഭ പകരാനെത്തുന്നത്. ആലുവയിലെ മിനിമെഗാ റൺ പോയിന്റായ എംജി ടൗൺ ഹാൾ മുതൽ മുനിസിപ്പൽ പാർക്കു വരെ നടക്കുന്ന കൂട്ടയോട്ടത്തിലാണ് ഇവർ പങ്കെടുക്കുകയെന്നു സംഘാടക സമിതി ചെയർമാൻ അൻവർ സാദത്ത് എംഎൽഎ പറഞ്ഞു.സിനിമാ താരങ്ങൾക്കു പുറമെ,ലോക പഞ്ചഗുസ്തി ചാംപ്യൻ േജാബി മാത്യു, കേരളത്തിലെ ഏക ചെസ് ഗ്രാൻഡ് മാസ്റ്റർ ജി.എൻ. ഗോപാൽ, കവി എൻ.കെ ദേശം, മുൻ രാജ്യാന്തര ഫുട്ബോൾ താരം എം.എം.ജേക്കബ് തുടങ്ങിയവരും ഇവിെട ഓടും. കൂട്ടയോട്ടം ആരംഭിക്കുന്നതിനു മുൻപു സെന്റ് സേവ്യേഴ്സ് കോളജിലെ മുപ്പതോളം വിദ്യാർഥിനികൾ അവതരിപ്പി
ക്കുന്ന റൺ കേരള റൺ നൃത്താവിഷ്കാരവും ആരക്കുന്നം ടീം കപാലിയുടെ ‘നാസിക് ഡോൾ’ വാദ്യഘോഷവും ഉണ്ടാകും. ടൗൺഹാൾ അടക്കം ഒൻപതു കേന്ദ്രങ്ങളിലാണ് ആലുവയിൽ കൂട്ടയോട്ടം നടക്കുന്നത്.ഈ സമയത്തു ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാൻ കഴിവതും വാഹനങ്ങൾ നിരത്തിലിറക്കാതെ സഹകരിക്കണമെന്നു ഡിവൈഎസ്പിമാരായ പി.പി. ഷംസ്, പി.കെ വിജയപ്പൻ എന്നിവർ അഭ്യർഥിച്ചു