കരുതലൊരുക്കി മെഡിക്കൽ ട്രസ്റ്റ് വൈദ്യസംഘം

കൊച്ചി∙ റൺ കേരള റണ്ണിലെ മെഗാ റണ്ണിന് ആരോഗ്യ പരിപാലനം ഒരുക്കാൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രി. ആയിരക്കണക്കിന് വിദ്യാർഥികളും പൊതുജനങ്ങളും പങ്കടുക്കുന്ന കൂട്ടയോട്ടത്തിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ പ്രാഥമിക ചികിൽസ ഉൾപ്പെടെ ഉടനടി നൽകാൻ വേണ്ട മികച്ച സൗകര്യങ്ങളാണ് ദർബാർഹാൾ മുതൽ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള റൂട്ടിൽ മെഡിക്കൽ ട്രസ്റ്റ് ഒരുക്കിയിരിക്കുന്നത്.ദർബാർ ഹാൾ ഗ്രൗണ്ടിലും മഹാരാജാസ് കോളജ് ഗ്രൗണ്ടിലും മെഡിക്കൽ യൂണിറ്റ് സെന്ററുകൾ ഉണ്ടാകും.അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കാൻ രണ്ട് ട്രോമ കെയർ ആംബുലൻസുകളും രണ്ടിടത്തും ഉണ്ടാവും.ഇതിനു പുറമെ ഓട്ടം കടന്നുപോകുന്ന വഴിയിൽ മൂന്നിടത്തും ഹെൽത്ത് പോയിന്റുകളുണ്ട്.ഇവിടങ്ങളിലും ആംബുലൻസ് ഏർപ്പെടുത്തിയിട്ടുണ്ട്. വിദഗ്ധ ഡോക്ടർമാരും ഫിസിയോ തെറപ്പിസ്റ്റുകളും നഴ്സുമാരും ഉൾപ്പെട്ട സംഘമാണു സേവന സന്നദ്ധരായുള്ളത്. ഓട്ടത്തിനെത്തുന്നവർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ ഈ മെഡിക്കൽ പോയിന്റുകളിൽ റിപ്പോർട്ട് ചെയ്യാം.