ഒറ്റ കാൻവാസിൽ ചിത്രം വരയുമായി ചിത്രകാരന്മാർ

കണ്ണൂർ∙ റൺ കേരള റൺ കൂട്ടയോട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 70 അടി നീളത്തിൽ ഒറ്റ കാൻവാസിൽ ചിത്രം വരയുമായി ചിത്രകാരന്മാർ. ഇന്ന് വൈകിട്ടു മുന്നു മുതൽ ആറു വരെ കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കുന്ന കൂട്ടായ്മയിൽ പി.മോഹൻ, ഗോവിന്ദൻ കണ്ണപുരം, കെ.കെ.ആർ. വെങ്ങര, സെൽവൻ മേലൂർ, കെ.ശശികുമാർ, വാസൻ പയ്യട്ടം, എ.സത്യനാഥ്, ഹരീന്ദ്രൻ ചാലാട്, നാസർ ചപ്പാരപ്പടവ്, എം.സി.സജീവൻ, ശ്രീജിത് ബ്രഷ്മെൻ, ടി.ടി.ഉണ്ണികൃഷ്ണൻ, ദാമോദരൻ, തുടങ്ങിയവർ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. കെ.എ.സരള ഉദ്ഘാടനം ചെയ്യും. ചിത്രകലാ വിദ്യാർഥികൾക്കും കുട്ടികൾക്കും പൊതു ജനങ്ങൾക്കും കൂട്ടായ്മയിൽ പങ്കെടുക്കാം. പെയിന്റ് സംഘാടകർ നൽകും. ബ്രഷ് ചിത്രകാരന്മാർ കൊണ്ടുവരണം.