ഒറ്റ കാൻവാസിൽ ചിത്രം വരയുമായി ചിത്രകാരന്മാർ

ഇരിട്ടി∙ റൺ കേരള റൺ കൂട്ട ഓട്ടത്തിൽ ദുബായ് യിലും അബുദാബിയിലും അടക്കം വൈസ് മെൻസ് ക്ലബ് ഇന്റർനാഷണലിന്റെ വെസ്റ്റ് ഇന്ത്യ റീജിയൺ പരിധിയിലെ മുഴുവൻ അംഗങ്ങളും പങ്കെടുക്കുമെന്ന് വെസ്റ്റ് ഇന്ത്യ റീജിയണൽ ഡയറക്ടർ ജോസ് ജോർജ്, രാജ്യാന്തര സേവന വിഭാഗം ഡയറക്ടർ ആന്റോ കെ. ആന്റണി എന്നിവർ അറിയിച്ചു. ചാലക്കുടി മുതൽ മംഗലാപുരം വരെയും ഗൾഫ് നാടുകളിലുമായുള്ള 103 ക്ലബ്ബുകളിലെ അയ്യായിരത്തോളം അംഗങ്ങളാണ് അതത് കേന്ദ്രങ്ങളിലെ റൺ കേരള റണ്ണിൽ ഭാഗമാകുക. കണ്ണൂരിൽ മേഖലാതല യോഗം ചേർന്ന് നിർദേശം നൽകിക്കഴിഞ്ഞു. എല്ലാ ക്ലബ്ബുകളിലേക്കും ഇക്കാര്യം വ്യക്തമാക്കി കത്തുകൾ അയച്ചു. 18 ന് വെസ്റ്റ് ഇന്ത്യാ റീജിയൺ തലത്തിൽ അന്തിമഘട്ട യോഗം ചേരുമെന്നും 27 വർഷത്തിനു ശേഷം കേരളത്തിൽ നടക്കുന്ന ദേശീയ ഗെയിംസിന് പ്രസ്ഥാനവും അതിലെ അംഗങ്ങളും പൂർണ പിന്തുണ അറിയിക്കുന്നതിന്റെ ഭാഗമാണ് റൺ കേരള റണ്ണിൽ പങ്കെടുക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.