റൺ കേരള റൺ: തലശേരി ഒരുങ്ങി

തലശേരി : കേരളം കാത്തിരുന്ന റൺ കേരള റൺ കൂട്ടയോട്ടത്തെ വരവേൽക്കാൻ തലശേരിയിൽ വിപുലമായ ഒരുക്കങ്ങൾ. നഗരസഭാ അധ്യക്ഷ ആമിന മാളിയേക്കലിന്റെയും നഗരസഭാ അംഗങ്ങളുടെയും വ്യാപാരി വ്യവസായി സംഘടനകൾ യുവജന സംഘടനകൾ, വിവിധ കായിക അസോസിയേഷനുകൾ, ക്ളബ്ബുകൾ, രാഷ്ട്രീയ പാർട്ടികൾ എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ സംഘാടക സമിതിക്ക് രൂപം നൽകി. നഗരസഭാ അധ്യക്ഷ ആമിന മാളിയേക്കൽ അധ്യക്ഷയും സെക്രട്ടറി ടി.പി. സതീശൻ ജനറൽ കൺവീനറുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക. 20ന്10.30ന് തലശേരി കോട്ട പരിസരത്തുനിന്ന് ആരംഭിക്കുന്ന മെഗാ റൺ ചരിത്ര സംഭവമാക്കി മാറ്റാൻ യോഗം തീരുമാനിച്ചു. വിവിധ സംഘടനകൾ തങ്ങളുടെ പ്രസ്ഥാനത്തിന്റെ പൂർണ പിന്തുണ യോഗത്തിൽ വാഗ്ദാനം ചെയ്തു. ദേശീയ ഗെയിംസിനോടനുബന്ധിച്ചു നടക്കുന്ന റൺ കേരള റൺ പരിപാടി വിജയിപ്പിക്കാൻ സന്നദ്ധ സംഘടനാ പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് ലയൺസ് പ്രസിഡന്റ് സജീവ് മാണിയത്ത് അഭ്യർഥിച്ചു.പുന്നോൽ അമൃത വിദ്യാലയം 500 പേരെ പങ്കെടുപ്പിക്കുമെന്ന് സ്കൂൾ അധികൃതർ യോഗത്തെ അറിയിച്ചു. പാറാൽ ഹസൻ ഹാജി ഫൗണ്ടേഷൻ ഇന്റർനാഷനൽ സ്കൂൾ തലശേരിയിലെ മെഗാ റണ്ണിൽ പങ്കാളികളാവുമെന്ന് പ്രിൻസിപ്പൽ ടി. ശ്യാമള യോഗത്തിൽ അറിയിച്ചു. എൻടിടിഎഫ് ആയിരം വിദ്യാർഥികളെ അണിനിരത്തും. സർദാർ ചന്ത്രോത്ത് മെമ്മോറിയൽ ട്രസ്റ്റ് മെഗാ റണ്ണിൽ മുഴുവൻ അംഗങ്ങളെയും അണിനിരത്തുമെന്ന് ജനറൽ സെക്രട്ടറി വി. രാധാകൃഷ്ണൻ അറിയിച്ചു. ബിയാട്രീസ് ക്ളബ് 100 പേരെ പങ്കെടുപ്പിക്കുമെന്ന് പ്രസിഡന്റ് കെ.വി. ഗോകുൽദാസ് പറഞ്ഞു. നഗരസഭാ അധ്യക്ഷ ആമിന മാളിയേക്കൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ സി.കെ. രമേശൻ, സ്ഥിരം സമിതി അധ്യക്ഷൻ എം.വി. മുഹമ്മദ് സലീം, അംഗങ്ങളായ സി.ടി. സജിത്ത്, പി. ബാലൻ, വി.എം. സുകുമാരൻ, പി.വി. വിജയൻ, മലയാള മനോരമ ഡപ്യൂട്ടി മാനേജർ (മാർക്കറ്റിങ്്) പി.കെ. സജിത്ത്,വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളായ പി.പി. ചിന്നൻ, സി.സി. വർഗീസ്, എ.കെ. സക്കരിയ, കായിക സംഘടനാ പ്രതിനിധികളായ പി.വി. സിറാജുദീൻ, കെ.വി. ഗോകുൽദാസ്, വി.എം. ബാബുരാജ്, കെ. വിനയരാജ്, എൻ. മഹമൂദ്, വർക്കി വട്ടപ്പാറ, ലയൺസ് പ്രസിഡന്റ് സജീവ് മാണിയത്ത്, പ്രദീപൻ എന്നിവർ പ്രസംഗിച്ചു.