റൺ കേരള റൺ: ആലക്കോട് ചിന്മയ വിദ്യാലയം ഒരുങ്ങി

ആലക്കോട് : ദേശീയ ഗെയിംസിന്റെ ഭാഗമായി 20നു നടക്കുന്ന റൺ കേരള റൺ പരിപാടി വിജയിപ്പിക്കാൻ ചിന്മയ വിദ്യാലയത്തിൽ വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു. പിടിഎ പ്രസിഡന്റ് കെ.എസ്. രാജീവന്റെ അധ്യക്ഷതയിൽ നടന്ന അധ്യാപക രക്ഷാകർതൃ യോഗം പരിപാടിക്കു പൂർണ പിന്തുണ പ്രഖ്യാപിച്ചു. കേരളം ഒറ്റക്കൊട്ടാണെന്നു തെളിയിക്കുന്ന പരിപാടിക്കു ചിന്മയ വിദ്യാലയത്തിലെ വിദ്യാർഥികളും സ്റ്റാഫ് അംഗങ്ങളും മാനേജ്മെന്റും രക്ഷിതാക്കളും പങ്കെടുക്കും. കൂട്ടയോട്ടത്തിനു വാദ്യമേളങ്ങളുടെ അകമ്പടിയും ഏർപ്പെടുത്തും. പ്രിൻസിപ്പൽ ഐ. ദാമോദരൻ പരിപാടി വിശദീകരിച്ചു. ചിന്മയ മിഷൻ പ്രസിഡന്റ് കെ.പി. ബാബു, സെക്രട്ടറി എ.ജി. ഗോപിനാഥ് മേനോൻ, പി.പി. സോമൻ നായർ, പി.സി. തങ്കമ്മ എന്നിവർ പ്രസംഗിച്ചു.