കൂട്ടയോട്ടം വിജയിപ്പിക്കാൻ ഇരിക്കൂറിൽ വിപുലമായ പരിപാടികൾ

ഇരിക്കൂർ : ദേശീയ ഗെയിംസിന്റെ ഭാഗമായി 20നു നടത്തുന്ന കൂട്ടയോട്ടം വിജയിപ്പിക്കുന്നതിന് ഇരിക്കൂറിൽ വിപുലമായ പരിപാടികൾ നടത്തുവാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. യോഗം പഞ്ചായത്ത് പ്രസിഡന്റ് ടി.പി. ഫാത്തിമഉദ്ഘാടനം ചെയ്തു. സി. രാജീവൻ, എം.പി. ഗംഗാധരൻ, അസിസ്റ്റന്റ് സെക്രട്ടറി ഗോപി എന്നിവർ പ്രസംഗിച്ചു.യുഡിഎഫ് കൺവീനർ കെ.കെ.കുഞ്ഞിമായൻ, സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എം. ബാബുരാജ്, ഐഎൻഎൽ വൈസ് പ്രസിഡന്റ് ടി.സി. അയ്യൂബ്, ഐയുഎംഎൽ വൈസ് പ്രസിഡന്റ് കെ.ടി.കരീം, കെ.ഇ.പി. ബഷീർ(മർച്ചന്റ്സ് അസോസിയേഷൻ), കീത്തടത്ത് അബ്ദുൽ ഗഫൂർ(ഇരിക്കൂർ സാംസ്കാരിക വേദി), എ.പി.മർസൂഖ്(ഡയനാ മോസ് സ്പോർട്സ് ക്ലബ്), അബ്ദുൽ സലാം ഇരിക്കൂർ(മുസ്ലിം യൂത്ത് ലീഗ്), ഹാരിസ്(എസ്കെഎസ്എസ്എഫ്), കെ.പി. കരുണാകരൻ(ജലനിധി), സി.സി.ഹനീഫ(യുവശബ്ദം കലാ സാംസ്കാരിക കേന്ദ്രം), പി.പി. നസീമ(കുടുംബശ്രീ), യു.പി. അബ്ദുറഹ്മാൻ(ജലനിധി), എം.പി.ഹാരിസ്(ഇന്ത്യൻ നാഷനൽ കോൺഗ്രസ്), ചന്ദ്രശേഖരൻ(ഇസ്ലാഹി സ്കൂൾ) എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.പി.ഫാത്തിമ ചെയർമാനും എ.പി.മർസൂഖ് ജനറൽ കൺവീനറുമായി സംഘാടകസമിതി രൂപീകരിച്ചു.