തളിപ്പറമ്പിൽ മെഗാ റൺ സംഘടിപ്പിക്കും

തളിപ്പറമ്പ് : ദേശീയ ഗെയിംസിന്റെ ഭാഗമായി നടത്തുന്ന റൺ കേരള റൺ കൂട്ടയോട്ടത്തിന്റെ ഭാഗമായി തളിപ്പറമ്പിൽ പതിനായിരം പേർ പങ്കെടുക്കുന്ന മെഗാ റൺ സംഘടിപ്പിക്കും. മൂത്തേടത്ത് ഹൈസ്കൂളിന് മുൻപിൽ റോട്ടറി ജംക്ഷനിൽനിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം പ്ലാസ ജംക്ഷനിൽ സമാപിക്കും. തളിപ്പറമ്പിലും പരിസരങ്ങളിലുമുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കലാ-സാംസ്കാരിക സംഘടനകൾ, ട്രേഡ് യൂണിയനുകൾ, യുവജന സംഘടനകൾ തുടങ്ങിയവയിലെ പ്രവർത്തകർ മെഗാ റണ്ണിൽ പങ്കെടുക്കും. പരിപാടിയുടെ നടത്തിപ്പിനായി 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു. യോഗത്തിൽ നഗരസഭാ വൈസ് ചെയർമാൻ കെ. മുരളീധരൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.പി. ഉഷ, സി.സി. ശ്രീധരൻ, സി. ഉമ്മർ, സി. ലക്ഷ്മണൻ, പി.സി. നസീർ, ടി. ജനാർദനൻ, വി.വി. വിജയൻ, കെ.എം. ലത്തീഫ്,ഇ.ടി. രാജീവൻ, പി.വി. നാരായണൻകുട്ടി, ജോർജ് വടകര, വി.വി. കണ്ണൻ, പി. കുഞ്ഞിരാമൻ, വി.വി. വേണുഗോപാലൻ, സജി ആന്റണി, കെ.പി. ഹസ്സൻ ഹാജി, മൂത്തേടത്ത് ഹൈസ്കൂൾ പ്രധാനാധ്യാപിക വി.എൻ. കമലാക്ഷി, പിടിഎ പ്രസിഡന്റ് എം.വി. രവീന്ദ്രൻ, ഐ. ദിവാകരൻ, റോബിൻ കെ. തോമസ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: നഗരസഭാ അധ്യക്ഷ റംല പക്കർ (ചെയർമാൻ), പി.പി. ഉഷ (വൈസ് ചെയർമാൻ), നഗരസഭാ സെക്രട്ടറി ടി.ടി. മാധവൻ (കൺവീനർ), വി.വി. വിജയൻ (കോ-ഓർഡിനേറ്റർ), കുടിവെള്ള വിതരണം: വി.വി. വേണുഗോപാലൻ (ചെയർമാൻ), സജി ആന്റണി (കൺവീനർ), വൊളന്റിയർ: പി.സി. നസീർ (ചെയർമാൻ), പി.വി. നാരായണൻകുട്ടി (കൺവീനർ).